തിരൂര്‍ കൊലപാതകം; മേഖലയിലെ സിസിടിവികള്‍ പരിശോധിക്കുന്നു

തിരൂര്‍ കൊലപാതകം;  മേഖലയിലെ സിസിടിവികള്‍ പരിശോധിക്കുന്നു

തിരൂര്‍: തിരൂര്‍ ബിപി അങ്ങാടി ആലത്തൂര്‍ റോഡില്‍ പുളിഞ്ചോടില്‍ യുവാവ് വെട്ടേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ വ്യാപകമാക്കി.

കൊടിഞ്ഞി ഫസലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി തിരൂര്‍ തൃപ്രങ്ങോട് കുട്ടിച്ചാത്തന്‍പടി സ്വദേശി ബിപിന്‍ദാസ് (25) വെട്ടേറ്റു കൊല്ലപ്പെട്ടത്.ഇന്നു രാവലെ 7.25നാണു സംഭവം.

രാവിലെ മദ്രസയിലേക്കു പോവുകയായിരുന്ന കുട്ടികളും സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരുമാണ് സംഭവം ആദ്യമറിയുന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ ബിപിന്‍ദാസ് രാവിലെ ജോലിക്കായി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു.

ഇതിനിടെ പിന്തുടര്‍ന്നെത്തിയ ആക്രമിസംഘം ബിപിനെ വെട്ടിയതെന്നാണ് കുരുതുന്നത്. ബിപിനെ തിരൂര്‍ ജില്ലാശുപത്രിയിലേക്കു മാറ്റി. ദേഹമാകെ വെട്ടേറ്റ നിലയിലാണ് ബിപിനെ റോഡില്‍ കാണപ്പെട്ടത്. സംഭവസ്ഥലത്തു തന്നെ മരണം നടന്നതായി വിവരം. സ്ഥലത്ത് നിരവധിപേര്‍ ടിച്ചുകൂടിയിട്ടുണ്ട്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്തു തിരൂര്‍ ഡിവൈഎസ്പി വി.എ ഉല്ലാസിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്തുള്ളത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുന്നുണ്ട്. ആക്രമികള്‍ക്കായി പോലീസ് വ്യാപകമായ തെരച്ചില്‍ നടത്തുകയാണ്.

പ്രദേശത്തെ സിസിടിവികള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. ഫൈസല്‍ വധക്കേസില്‍ പതികളില്‍പ്പെട്ട വിപിന്‍ അടുത്തിടെയാണ് ജാമ്യം നേടി പുറത്തിറങ്ങിയത്.

 

Sharing is caring!