കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി കൊല്ലപ്പെട്ടു

തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി കൊല്ലപ്പെട്ടു. തൃപങ്ങോട് കുണ്ടില്‍ ബാബുവിന്റെ മകന്‍ കെ വിപിന്‍ (23) ആണ് കൊല്ലപ്പെട്ടത്. രാവിലെ 7.15നോടെ വെട്ടേറ്റ നിലയില്‍ തിരൂര്‍ പുളിഞ്ചോട്ടില്‍ റോഡരികില്‍ കാണപ്പെടുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ആശുപത്രിയിലാക്കിയെങ്കിലും വഴിമധ്യേ മരണപ്പെട്ടു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
2016 നവംബര്‍ 19 നാണ് കൊടിഞ്ഞി ഫാറൂഖ് നഗര്‍ പുല്ലാണി ഫൈസലിനെ ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ രണ്ടാം പ്രതിയായ വിപിന്‍ ഏപ്രില്‍ 27ന് ജാമ്യത്തിലിറങ്ങിയിരുന്നു. പ്രദേശത്ത് വന്‍ പോലീസ് സംഘം ക്യാംപ് ചെയ്തിട്ടുണ്ട്
RECENT NEWS

മലപ്പുറത്തുകാര്‍ക്ക് ഗള്‍ഫില്‍ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി മുങ്ങിയ ട്രാവല്‍സ് ഉടമ പിടിയില്‍
മലപ്പുറം: ഗള്‍ഫില്‍ജോലി വാഗ്ദാനംചെയ്ത 14പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടി മുങ്ങിയ ട്രാവല്‍സ് ഉടമ മലപ്പുറത്ത് പിടിയില്‍. മലപ്പുറം കല്പകഞ്ചേരി കടുങ്ങാത്തുകുണ്ട് അറഫ ട്രാവല്‍സ് ഉടമ ഒഴൂര്‍ ഓമച്ചപ്പുഴ കാമ്പത്ത് നിസാറി(34) നെയാണ് കല്പകഞ്ചേരി [...]