മെസ്സിയെ ഞെട്ടിച്ച മമ്മൂട്ടി

ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച ഒരു താരത്തിന്റെ പിറവി ആഘോഷിക്കുകയാണ് ട്രോളന്മാരിപ്പോള്. മെസ്സിയെയും റൊണോള്‍ഡോയെയും വെല്ലുന്ന ഡ്രിബ്ലിങ് പാടവമുള്ള ‘മമ്മൂട്ടിഞ്ഞോ’ യാണിപ്പോള്‍ സൈബര്‍ ലോകത്ത് താരം. പിഎസ്ജി യിലേക്ക് പോയ നെയ്മറിന് പകരം ബാഴ്സക്ക് വേണ്ടി താരത്തെ നിര്‍ദേശിക്കാനും ട്രോളന്മാര് മറന്നിട്ടില്ല. റയല്‍ മാഡ്രിഡിലും ബ്ലാസ്റ്റേഴ്സിലും മമ്മൂട്ടി വേണമെന്ന് പറഞ്ഞവരുമുണ്ട്.
മമ്മൂട്ടിയും മുകേഷും അഭിനയിച്ച പഴയൊരു ചിത്രത്തിലെ ഫുട്ബോള്‍ രംഗങ്ങള്‍ എടുത്താണ് ട്രോളന്മാര് ആഘോഷം തീര്‍ക്കുന്നത്. ട്രോള്‍ ഫുട്ബോള്‍ മലയാളം ഗ്രൂപ്പിലാണ് പ്രധാനമായും ആഘോഷം നടക്കുന്നത്. ട്രോള്‍ മലയാളം, ട്രോള്‍ റിപ്പബ്ലിക്ക്, ഐസിയു തുടങ്ങിയ ഗ്രൂപ്പിലും ട്രന്റ് ‘മമ്മൂട്ടിഞ്ഞോ’ തന്നെ. മുകേഷ് ഉള്പടെയുള്ളവര് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ മുണ്ടുടുത്ത് മൈതാനത്തെത്തുന്ന മമ്മൂട്ടി മുകേഷിന്റെ ടീമിനെ ഒറ്റക്ക് നേരിടുന്നതാണ് സിനിമയിലുള്ളത്. അഞ്ചംഗ ടീമിനെ വെട്ടിച്ച് മമ്മൂട്ടി ഗോളും നേടുന്നുണ്ട്.
ട്രോളിന് കാരണമായ വീഡിയോ
RECENT NEWS

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് പോത്തുക്കല്ല് പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തി. ചീത്ത്ക്കല്ല്, കുന്നുമ്മൽ, പറയനങ്ങടി, പള്ളിപ്പടി, കുട്ടംകുളം, മച്ചിക്കൈ, ആലിൻചുവട്, കൊട്ടുപ്പാറ, [...]