വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ വോട്ട് തെറ്റിക്കാതിരിക്കാന്‍ ‘വി.വി. പാറ്റ്’
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ വോട്ടു തെറ്റാതിരിക്കാന്‍ ‘വി.വി. പാറ്റ്’ സംവിധാനവും. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ വോട്ട് പതിയുന്നതിനൊപ്പം ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് ഉറപ്പാക്കാന്‍ കഴിയുന്ന’ വി.വി. പാറ്റ് മെഷീന്റെ ‘(വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) പ്രവര്‍ത്തനം വേങ്ങര മണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകളിലും സ്ഥാപിക്കും.
മുന്‍ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 12 മണ്ഡലങ്ങളിലാണ് മെഷീന് ഏര്‍പ്പെടുത്തിയിരുന്നു.
കേരളത്തില്‍ ആദ്യമായാണു ഒരു മണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകളിലും ഈ സംവിധാനം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത്. വോട്ടിങ് കമ്പാര്‍ട്ട്മെന്റില്‍ സ്ഥാപിച്ചിട്ടുള്ള മെഷീനിലെ സല്പ്പ് സമ്മതിദായകന് മാത്രമേ കാണാനാകൂ.
വോട്ട് രേഖപ്പെടുത്തുന്ന വോട്ടിങ് മെഷീന്റെ ബാലറ്റ് യൂണിറ്റിന് സമീപമാണ് വി.വി പാറ്റ് മെഷീനും സ്ഥാപിക്കുക. ബാലറ്റ് യൂണിറ്റില്‍ വോട്ട് ചെയ്തു കഴിഞ്ഞാലുടന്‍ വി.വി പാറ്റ് മെഷീനില്‍ വോട്ടിങ് വിവരങ്ങള്‍ രേഖപ്പെടുത്തിയ സല്പ്പും അച്ചടിച്ച് വരും.
ഇതില്‍ വോട്ട് ലഭിച്ച സ്ഥാനാര്‍ത്ഥിയുടെ പേര്, ചിഹ്നം, ക്രമനമ്പര്‍ എന്നിവയുണ്ടാകും. ഏഴു സെക്കന്റ് ഇതു കാണാന്‍ സമ്മതിദായകന് അവസരമുണ്ടായി. എട്ടാമത്തെ സെക്കന്റില്‍ സല്പ്പ് തനിയെ മുറിഞ്ഞ് ഒപ്പമുള്ള സീല്‍ചെയ്ത ബാലറ്റ് പെട്ടിക്കുള്ളില്‍ വീഴും.
വോട്ട് യാതൊരുവിധ സംശയങ്ങള്‍ക്കും ഇട നല്‍കാതെ തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് തന്നെ വീണു എന്ന് വോട്ടര്‍മാര്‍ക്ക് ഇതുവഴി അറിയാനുമാകും.തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് സാമഗ്രികള്‍ മലപ്പുറം കലക്ട്രേറ്റില്‍ സജ്ജമായി.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]