വലിയ വിമാനങ്ങളുടെ സര്‍വീസ്; സമ്മര്‍ദം ഫലം കാണുന്നതില്‍ സന്തോഷമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി നല്‍കാനുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടേയും, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെയും തീരുമാനം സ്വാഗതാര്‍ഹമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി. ഈ വിഷയവുമായി ബന്ധപ്പെട്ട് തുടര്‍ ജാഗ്രത എം പി എന്ന നിലയില്‍ തന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന ആവശ്യവുമായി കേന്ദ്ര വ്യോമയാന മന്ത്രിയേയും, ഉന്നത ഉദ്യോഗസ്ഥരേയും കണ്ട് സമ്മര്‍ദം ചെലുത്തിയിരുന്നു. ഇതിന് ഫലമുണ്ടാകുന്നതില്‍ സന്തോഷമുണ്ട്. എയര്‍പോര്‍ട്ടിന്റെ വികസനവുമായി ബന്ധപ്പെട്ട് തുടര്‍ സമ്മര്‍ദങ്ങള്‍ കേന്ദ്ര സര്‍ക്കാരിലും, സംസ്ഥാന സര്‍ക്കാരിലും ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.
RECENT NEWS

യുവതിക്കെതിരെ ബസിൽ ലൈംഗിക അതിക്രമം, കൊണ്ടോട്ടി സ്വദേശി അറസ്റ്റിൽ
യുവതി പരാതി ഉന്നയിച്ചതോടെ ബസ് തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.