കോടതി വിധി നീതിയുടെ വിജയമെന്ന് കെടി ജലീല്‍

മലപ്പുറം: ലാവ് ലിന്‍ കേസില്‍ പിണറായ വിജയനെ കുറ്റവിമുക്തനാക്കിയ ഹൈകോടതിയുടെ വിധി നീതിയുടെ വിജയമാണെന്ന് തദ്ദേശസ്വയംഭരണ സ്ഥാപന വകുപ്പ് മന്ത്രി കെടി ജലീല്‍. രാഷ്ട്രീയത്തില്‍ നന്മ പുലരണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും വിധി സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിയോടെ രാഷ്ട്രീയ എതിരാളികള്‍ കെട്ടിപ്പൊക്കിയ നുണയുടെ ചീട്ടു കൊട്ടാരം തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ലാവലിന്‍ കേസില്‍ സഖാവ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ബഹു. ഹൈക്കോടതിയുടെ വിധി നീതിയുടെ വിജയമാണ്. രാഷ്ടീയത്തില്‍ നന്മ പുലരണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഈ വിധിയെ സ്വാഗതം ചെയ്യും. പിണറായി വിജയന്‍ ഗൂഡാലോചന നടത്തിയതായോ സാമ്പത്തിക ലാഭം ഉണ്ടാക്കിയതായോ കരുതാന്‍ തക്ക യാതൊരു തെളിവും ഇല്ലെന്ന് ബഹു. കോടതി അസന്ദിഗ്ദ്ധമായി പ്രസ്താവിച്ചതോടെ രാഷ്ടീയ എതിരാളികള്‍ കെട്ടിപ്പൊക്കിയ നുണകളുടെ ചീട്ടു കൊട്ടാരം തകര്‍ന്നിരിക്കുകയാണ്.
ഈ കേസില്‍ നേരിന്റെ പക്ഷം വിജയിക്കണമെന്ന് ആഗ്രഹിച്ച എല്ലാവരുടെയും ആഹ്ലാദത്തില്‍ ഞാനും പങ്കുചേരുന്നു.
RECENT NEWS

വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം
മലപ്പുറം: ജില്ലയിലെ കോണ്ഗ്രസ് പാര്ട്ടിയില് ഗ്രൂപ്പ് പോരും വീണ്ടും സജീവമാകുന്നു. കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് ജില്ലയില് യോഗം ചേര്ന്നത്. 300ഓളം [...]