എംഎല്‍എയുടെ പാര്‍ക്കിലെ തടയണ; രേഖകള്‍ നാളെ പരിശോധിക്കും

എംഎല്‍എയുടെ പാര്‍ക്കിലെ തടയണ; രേഖകള്‍ നാളെ പരിശോധിക്കും

മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയുടെ ഭാര്യപിതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്‍മിച്ച തടയണയുടെ രേഖകള്‍ നാളെ പരിശോധിക്കും. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കിണ്ണിപ്പാലിയിലുള്ള തടയുണയുടെ രേഖകളാണ് പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ ജെ. ഒ അരുണ്‍ പരിശോധിക്കുക. ഇതിനായി ബന്ധപ്പെട്ടവരോട് സബ് കലക്ടര്‍ ഓഫീസിലെത്താന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പരാതിക്കാരുടെയും സ്ഥലമുടയുടെയും സാനിധ്യത്തിലാവും പരിശോധന നടക്കുക.

പിവി അന്‍വര്‍ എംഎല്‍എ യുടെ ഉടമസ്ഥതയിലുള്ള പിവിആര്‍ ടൂറിസം വില്ലേജിന് വേണ്ടി ചീങ്കണ്ണിപ്പാലിയില്‍ ഭാര്യപിതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്‍മിച്ച തടയണ നിയമവിരുദ്ധമാണെന്ന് രണ്ട് വര്‍ഷം മുമ്പ് തന്നെ പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന അ്ന്നത്തെ ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍ സ്ഥലം സന്ദര്‍ശിക്കുകയും പരിശോധനക്ക് ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. എംഎല്‍എ ക്കെതിരെ വീണ്ടും പരാതി ഉയര്‍ന്ന ഘട്ടത്തിലാണ് പരിശോധനക്കായി ഡെപ്യൂട്ടി കലക്ടര്‍ നോട്ടീസ് നല്‍കിയത്.

ബോട്ടിങ് നടത്തുന്നതിന് സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണ് മലയിടിച്ച് തടയണ നിര്‍മിച്ചത്. തടയണ പൊളിച്ച് നീക്കണമെന്ന് ഓഗസ്റ്റ് 2015 ന് വനം വകുപ്പ് ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. പദ്ധതി പാരിസ്ഥിതിക സന്തുലിതാവസ്ഥ തകര്‍ക്കുമെന്ന് കാണിച്ചായിരുന്നു വനം വകുപ്പിന്റെ നടപടി.

Sharing is caring!