മുത്തലാഖ് വിഷയത്തിലെ കോടതി വിധിക്കെതിരെ മുനവ്വറലി തങ്ങള്

മലപ്പുറം: മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീകോടതി വിധി മത സ്വാതന്ത്രത്തിനു നേരെയുള്ള കടന്നു കയറ്റമാണ്. രാജ്യത്ത് ഓരോ പൗരനും അവന്റെ മതാചാരങ്ങള് നിര്വഹിക്കാനുള്ള അവകാശം ഉണ്ടായിരിക്കെ, ഇത്തരം നിയമ നിര്മ്മാണങ്ങള് നടത്തുമ്പോള് ശരീഅത്ത് വ്യവസ്ഥകള് പാലിക്കപ്പെടേണ്ടതുണ്ട്.
ത്വലാഖിന്റെ ദുരുപയോഗം തടയുകയാണ് ലക്ഷൃമെങ്കില് അത് ചര്ച്ചയിലൂടെയാകണം. മുസ്ലിം വ്യക്തി നിയമ ബോഡ് നേരത്തെ രാജ്യത്തെ മുസ്ലിംകളുടെ നിലപാട് കേന്ദ്ര സര്ക്കാറിനെ അറിയിച്ചതാണ്. എന്നാല് അതൊന്നും മുഖവിലക്കെടുക്കാതെ വിധി പറയുന്നതും, ഭരണഘടന അനുവദിക്കുന്ന മത സ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുന്ന നിലപാടിനെ പ്രധാനമന്ത്രി തങ്ങളുടെ അജണ്ടകള് നടപ്പാക്കിയതിന്റെ വിജയമായി സ്വാഗതം ചെയ്തതും അങ്ങേയറ്റം പ്രതിഷേധാര്ഹമാണാണെന്നും മുനവ്വറലി തങ്ങള് പറഞ്ഞു.
RECENT NEWS

സമസ്ത-സി ഐ സി തർക്കത്തിൽ നേതാക്കളുടെ ചർച്ച, എല്ലാം നന്മയിലേക്കാകട്ടെയെന്ന് സാദിഖലി തങ്ങൾ
കോഴിക്കോട്: സമസ്ത നേതാക്കളുമായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗ് നേതാക്കൾ ചർച്ച നടത്തി. സമസ്ത-സി ഐ സി പ്രശ്നം ഗുരുതരമായ സാഹചര്യത്തിലാണ് ഇരുകൂട്ടരും ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്തത്. യോഗത്തിന്റെ ചിത്രം പങ്കുവെച്ച് നല്ലൊരു [...]