വൃക്ക മാറ്റിവെക്കും മുമ്പെ അന്‍ഷിദ യാത്രയായി

തിരൂരങ്ങാടി: ഇരുവൃക്കളും തകരാറിലായി ചികിത്സയില്‍ കഴിയുകയായിരുന്ന നന്നമ്പ്ര വെള്ളിയാമ്പുറത്തിന് സമീപം കീരാട്ടുപുറായി തള്ളശ്ശേരി അലിയുടെ മകള്‍ അന്‍ഷിദ (ഒമ്പത്) യാത്രയായി. അഞ്ചാം വയസ്സിലാണ് അന്‍ഷിദക്ക് പനി ബാധിച്ചത്. പിന്നീട് വിദഗ്ദ പരിശോധന നടത്തിയപ്പോഴാണ് കിഡ്നിക്ക് തകരാറുളളതായി കണ്ടെത്തിയത്.
രണ്ടാം ക്ലാസ് പഠനത്തിന് ശേഷം അസുഖം കാരണം പിന്നീട് അന്‍ഷിദ സ്കൂളില്‍ പോയിട്ടില്ല. വൃക്ക മാറ്റിവെക്കുന്നതിന് ഇരുപത് ലക്ഷം രൂപയോളം ചെലവ് പ്രതീക്ഷിച്ചിരുന്നു. കൂലിപ്പണിക്കാരനായ പിതാവ് അലിക്ക് മകളുടെ ചികിത്സക്ക് ആവശ്യമായ ഭീമമായ സംഖ്യകണ്ടെത്താന് സാധിക്കാതെ വന്നപ്പോള്‍ നാട്ടുകാര്‍ ചികിത്സാസഹായ സമിതി രൂപീകരിച്ച് നാട്ടിലെയും വിദേശത്തെയും ഉദാരമനസ്കരില്‍ നിന്നായി പണം സ്വരൂപിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് വൃക്ക നല്കാന് ഒരാള്‍ തയ്യാറാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് മാസം 29 ന് വൃക്ക മാറ്റിവെക്കുന്നതിനുള്ള ശസ്ത്രക്രിയ നടക്കാനിരിക്കെയാണ് അന്‍ഷിദ മരണത്തിന് കീഴടങ്ങിയത്. മയ്യിത്ത് പനങ്ങാട്ടൂര്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. മാതാവ്: സുമയ്യ. സഹോദരന്: അന്‍സിദ്.
RECENT NEWS

വിദ്യാഭ്യാസ-ആരോഗ്യ മേഖലകൾക്ക് ഊർജം നൽകി മലപ്പുറം ജില്ലാ പഞ്ചായത്ത് ബജറ്റ്, വാരിയൻകുന്നന് സ്മാരകത്തിനും പണം
ഉൽപാദന മേഖലയ്ക്ക് 16 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. ഭിന്നശേഷി സൗഹൃദ ജില്ലയാക്കാൻ 10 കോടി രൂപ.