പാണക്കാട്ടെ വിവാഹത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം

പാണക്കാട്ടെ വിവാഹത്തിനെതിരെ  സോഷ്യല്‍ മീഡിയയില്‍ പരിഹാസം

മലപ്പുറം: മുസ്‌ലീം ലീഗ് നേതാക്കള്‍ ആഡംബര വിവാഹങ്ങളില്‍ പങ്കെടുക്കില്ല എന്നും മുസ്ലീം വിവാഹങ്ങള്‍ പള്ളികളില്‍ ഒതുക്കണമെന്നുമൊക്കെ ഫത് വ ഇറക്കിയ മുസ്ലീംലീഗിന്റെ തലപ്പത്തുള്ളവരുടെ വീട്ടില്‍ നടന്ന ആഡംബര വിവാഹമാണിതെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം വിവാഹിതരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മകന്റേയും വധുവിന്റേയും വിവാഹ ഫോട്ടോ ഷെയര്‍ചെയ്താണു സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുന്നത്.

നിങ്ങളുടെ വീടുകളില്‍ വിവാഹം ആഡംബരമായി നടത്തുന്നതില്‍ ഇവിടെ ആര്‍ക്കും ഒരു എതിര്‍പ്പുമില്ല മറിച്ച് സന്തോഷമേയുള്ളൂ, പക്ഷേ നിങ്ങള്‍ മറ്റു മുസ്ലീങ്ങളുടെ സന്തോഷങ്ങളിലേക്കും ആഘോഷങ്ങളിലേക്കും നിങ്ങളുടെ ഫത്വയും നീട്ടിപ്പിടിച്ച് വരാന്‍ നില്‍ക്കരുത് തുടങ്ങിയ വളരെ വികൃതമായ പോസ്റ്റുകളാണു എല്‍.ഡി.എഫ് പ്രവര്‍ത്തകരാ ചിലര്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്.

മുസ്ലിംലീഗ് നേതാക്കള്‍ ആഡംബര വിവാഹങ്ങളില്‍ പങ്കെടുക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞ ഒരു പത്രവാര്‍ത്തയുടെ കട്ടിംഗും വിവാഹം പള്ളികളില്‍ ഒതുക്കണമെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞ മറ്റൊരു പത്രകട്ടിംഗും സഹിതം ട്രോളുണ്ടാക്കിയാണു എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രചരണം.

വിവാഹ ചടങ്ങളില്‍ പങ്കെടുക്കാനെത്തിയ പാണക്കാട് ഹൈദരലി തങ്ങളുടെ വധൂവരന്‍മാര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടേയും വധൂവരന്‍മാര്‍ സ്‌റ്റേജില്‍ ഇരിക്കുന്ന ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വിവാഹം ലളിതമാക്കാനും ആര്‍ഭാട രഹിതമാക്കുന്നതിനും ബോധവല്‍ക്കരണം നടത്താന്‍ തീരുമാനിച്ച മുസ്ലിംലീഗ്പാര്‍ട്ടിയുടെ മുഖ്യസ്ഥാനീയര്‍തന്നെ ഇതു ലംഘിക്കുകയാണെന്നും ഇനി ഇക്കാര്യങ്ങള്‍ പ്രവര്‍ത്തകരില്‍ മാത്രം അടിച്ചേല്‍പിക്കരുതെന്നു വിവിധ ട്രോളുകളിലായി പറയുന്നത്.
പാണക്കാട് കുടുംബത്തോടുള്ള ബഹുമാനംപോലും കളയുന്ന രീതിയിലുള്ള അസഭ്യവശങ്ങളും ചില ട്രോളുകളില്‍ ഉണ്ട്.

Sharing is caring!