മുജാഹിദ് പ്രവര്‍ത്തകര്‍ക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണം

മുജാഹിദ് പ്രവര്‍ത്തകര്‍ക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണം

തിരുവനന്തപുരം: ലഘുലേഖ വിതരണം ചെയ്ത സംഭവത്തില്‍ മുജാഹിദ് പ്രവര്‍ത്തകര്‍ക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് നേതാക്കള്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. മുജാഹിദ് പ്രവര്‍ത്തകര്‍ വിതരണം ചെയ്ത ലഘുലേഖ താനടക്കമുള്ള നേതാക്കള്‍ വായിച്ചതാണെന്നും അത് മതസ്പര്‍ദ വളര്‍ത്തുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ഐഎസിനെതിരായ അവരുടെ പ്രചരണം പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ഇ. മൊയ്തു മൗലവിയും അബ്ദുറഹ് മാന്‍ സാഹിബും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നേതൃത്വം കൊടുത്ത സാമുഹ്യ പരിഷ്‌കരണ പ്രസ്ഥാനമാണ് മുജാഹിദ് വിഭാഗം. എംഎല്‍എ മാരായ അനൂപ് ജേക്കബ്, എംകെ മുനീര്‍, വിഡി സതീശന്‍ എന്നിവരോടൊപ്പമാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.

ആസൂത്രിതമായാണ് വിസ്ഡം ഗ്ലോബല്‍ വിഷന്‍ പ്രവര്‍ത്തകരെ മര്‍ദിച്ചതെന്ന് വിഡി സതീശന്‍ പറഞ്ഞു. പോലീസ് സ്‌റ്റേഷന് മുന്നില്‍ വച്ച് വരെ മര്‍ദിച്ചു. സംഘ്പരിവാര്‍ അജണ്ടയാണ് പിണറായിയുടെ പോലീസ് നടപ്പാക്കുന്നത്. ലഘുലേഖ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. മുന്‍ സ്പീകര്‍ ജി കാര്‍ത്തികേയനാണ്‌ നിലവിലെ ലഘുലേഖ പ്രകാശനം ചെയ്തിട്ടുണ്ട്. വായിച്ച് നോക്കിയ ശേഷമാണ് ഞങ്ങളെല്ലാം പ്രകാശനം ചെയ്തിട്ടുണ്ട്. വര്‍ഗീയതക്കെതിരായ മൗനം കുറ്റമാണെന്ന് ലഘുലേഖ പറയുന്നു. അവരെ അക്രമിച്ചവരെ വിട്ടയക്കുകയും പ്രചരണം നടത്തുകയും ചെയ്തിരിക്കുകയാണ് പോലീസ്. സംഘ്പരിവാര്‍ പ്രചരണത്തിന് പിന്തുണ നല്‍കുകയാണ് പോലീസ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!