പ്രവാസികളുടെ നന്മയാണ് കേരളത്തിന്റെ വികസനം – മുനവ്വറലി തങ്ങള്‍
മലപ്പുറം: പ്രവാസികളുടെ അകമഴിഞ്ഞ സഹായവും നന്മനിറഞ്ഞ മനസ്സുമാണ് കേരളത്തിന്റെ വികസനത്തിന് കാരണമെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ പ്രവാസി ലീഗ് നടത്തിയ കലക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസി വകുപ്പ് കാര്യക്ഷമമാക്കണമെന്നും പ്രവാസി ക്ഷേമത്തിന് പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളാ പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് ടി.എച്ച് കുഞ്ഞാലന്‍ ഹാജി അധ്യക്ഷത വഹിച്ചു
പ്രവാസി വകുപ്പ് കാര്യക്ഷമമാക്കുക, നോര്‍ക്ക ഓഫീസില്‍ ജീവനക്കാരെ നിയമിക്കുക, പ്രവാസി ക്ഷേമപദ്ധതികള്‍ നടപ്പാക്കുക, കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തിയായിരുന്നു ധര്‍ണ. സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനത്തേക്കും ധര്‍ണ നടത്തിയിരുന്നു.
കേന്ദ്ര-കേരള സര്‍ക്കാരുകളുടെ പ്രവാസി വിരുദ്ധ നിലപാടുകള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗ് കുറച്ച് കാലമായി സമര രംഗത്തുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ക്ക് നിവേദനവും നല്‍കിയിരുന്നു.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]