ഇമാമിനു നേരെ അക്രമം: പ്രതികളുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

മഞ്ചേരി: മുടിക്കോട് പള്ളിയില്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം കൊടുക്കവേ പള്ളിയിലെ ഇമാമായ മുഹമ്മദ് ബഷീര്‍ ദാരിമിയെയും മറ്റും വെട്ടി പരിക്കേല്പിക്കുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ 24 ലേക്ക് മാറ്റി. കേസില്‍ പാണ്ടിക്കാട് പൊലിസ് അറസ്റ്റ് ചെയ്ത് റിമാന്റില്‍ കഴിയുന്ന മദാരി കരുവതൊടി ഷിയാദ്, മദാരി സ്രാമ്പിക്കല്‍ ഇബ്രാഹിം എന്ന കുഞ്ഞാപ്പു എന്നിവരുടെ ജാമ്യാപേക്ഷയിലാണ് മഞ്ചേരി സെഷന്‍സ് കോടതി അപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചത്.
ഓഗസ്റ്റ് രണ്ടു മുതല്‍ മഞ്ചേരി സബ്ജയിലില്‍ റിമാന്റിലാണ് പ്രതികള്‍. പ്രതികള്‍ രണ്ടുപേരും മുടിക്കോട് മഹല്ലില്‍ നേരത്തെ പ്രശ്നങ്ങള്‍ സൃഷ്ടിച്ച വിവിധ കേസില്‍ പ്രതികളാണ്. പല കേസിലും ഹൈക്കോടതിയില്‍ നിന്നാണ് ഇവര്‍ നേരത്തെ ജാമ്യം നേടിയത്. മറ്റൊരു കേസിലും പ്രതികളാവരുതെന്ന വ്യവ്സ്ഥയോടെയായിരുന്നു നേരത്തെ കോടതി ജാമ്യം നല്‍കിയിരുന്ന്ത്. ഈ വ്യവ്സ്ഥ ലംഘിച്ചുകൊണ്ടാണ് പ്രതികള്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ചതിനു ന്യായീകരണമില്ലെന്നും കേസിലെ പതിനൊന്നു പ്രതികളില്‍ രണ്ടാളൊഴികെ മറ്റാരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും, പൂട്ടികിടക്കുന്ന പള്ളി തുറക്കാതിരിക്കാന്‍ പ്രതികള്‍ ജാമ്യത്തിലിറങ്ങിയാല്‍ വീണ്ടും പ്രശ്നമുണ്ടാക്കുമെന്നും ഇമാം ബഷീര്‍ ദാരിമിക്കുവേണ്ടി ഹാജരായ അഡ്വ. അബ്ദുറഹിമാന് കാരാട്ട് കോടതിയില്‍ ബോധിപ്പിച്ചു.
അതേസമയം കേസ് ഡയറി ഹാജരാക്കാന്‍ കോടതി പോലീസിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇമാമിന്റെ സര്‍ട്ടിഫിക്കറ്റ് പോലീസ് കോടതിയില്‍ ഹാജരാക്കിയില്ല. ഇതേതുടര്‍ന്നു പരാതിക്കാരനായ ഇമാമിന്റെ മെഡിക്കല്‍ രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെടുകയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് 24ലേക്ക് മാറ്റിവെക്കുകയുമായിരുന്നു.
RECENT NEWS

രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനത്തിന് അയോഗ്യത, വണ്ടൂർ, നിലമ്പൂർ, ഏറനാട് മണ്ഡലങ്ങൾക്ക് എം പിയില്ലാതായി
ലോക്സഭ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കോടതി വിധി വന്ന ഇന്നലെ മുതൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തിലായെന്നാണ് അറിയിച്ചിരിക്കുന്നത്.