‘സീബ്രാലൈന്‍’ പ്രകാശനം 26ന്

‘സീബ്രാലൈന്‍’   പ്രകാശനം 26ന്

മലപ്പുറം: അധ്യാപകനും മാധ്യമപ്രവര്‍ത്തകനുമായ അനില്‍ കെ കുറുപ്പന്റെ കവിതാസമാഹാരമായ ‘സീബ്രാലൈനിന്റെ പ്രകാശനം’ ഓഗസ്റ്റ് 26ന് വൈകുന്നേരം 4.30ന് മലപ്പുറം പ്രസ്‌ക്ലബ് ഹാളില്‍ നടക്കും. കവി ആലങ്കോട് ലീലാകൃഷ്ണന്‍ പ്രകാശനം ചെയ്യും. യുവ കവി ശൈലന്‍ ഏറ്റുവാങ്ങും. കവി മണമ്പൂര്‍ രാജന്‍ ബാബു അധ്യക്ഷത വഹിക്കും. പാലോളി കുഞ്ഞിമുഹമ്മദ്, സുരേഷ് എടപ്പാള്‍, അബ്ദുള്‍ ലത്തീഫ് നഹ, ഉണ്ണികൃഷ്ണന്‍ ആവള, എ.ശ്രീധരന്‍ എന്നിവര്‍ സംസാരിക്കും. കവി സമ്മേളനത്തില്‍ ഡോ.എസ്. സഞ്ജയ്, ജി.കെ. രാം മോഹന്‍, സി.പി. ബൈജു, സുഷമ ബിന്ദു, പി.എസ്. വിജയകുമാര്‍, എ.പി. ജിഷ്ണുത എന്നിവര്‍ പങ്കെടുക്കും. സാകേതം പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്‍.

Sharing is caring!