എ വിജയരാഘവന്റെ പ്രസ്താവന ജീവിച്ചിരിക്കുന്നുണ്ടെന്ന് തെളിയിക്കാന് – കെപിഎ മജീദ്
മലപ്പുറം: ഗെയ്ല് വാതകപൈപ്പ് ലൈന് വിരുദ്ധ സമരത്തിന് പിന്നില് മുസ്ലിം തീവ്രവാദികളാണെന്ന എ വിജയരാഘവന്റെ പ്രസ്ഥാവന താന് ജീവിച്ചിരിക്കുന്നുണ്ടെന്ന് തെളിയിക്കാനാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി കെപിഎ മജീദ്. കുറച്ച് കാലമായി പാര്ട്ടി വേദികളില് പോലും സ്ഥാനമില്ലാതിരുന്ന വ്യക്തിയാണ് എ വിജയരാഘവന്. വാര്ത്തകളില് നിറയുന്നതിന് വേണ്ടിയാണ് ഇത്തരമൊരു പ്രസ്ഥാവന നടത്തിയിട്ടുള്ളത്. ദേശാഭിമാനി പോലും ഇക്കാര്യം വാര്ത്ത നല്കിയിട്ടില്ല. വിജയരാഘവന്റെ പ്രസ്ഥാവന പാര്ട്ടി പോലും ഗൗരവത്തിലെടുത്തില്ലെന്നതിന്റെ തെളിവാണിത് അദ്ദേഹം മാധ്യമപ്രവര്ത്തകരോട് പറഞ്ഞു.
ഗെയ്ല് പൈപ്പ്ലൈന് സ്ഥാപിക്കുന്നതിനെതിരായ സമരത്തില് കക്ഷി രാഷ്ട്രീയ ഭേദമന്യെ എല്ലാവരുമുണ്ട്. പ്രാദേശികമായി സിപിഎം നേതാക്കളും സമരത്തിലുണ്ട്. കണ്ണൂരില് സിപിഎം തന്നെ സമരത്തിന് നേതൃത്വം നല്കുന്നുണ്ട്. സമരത്തിന് നേതൃത്വം നല്കുന്നു എന്ന് എ. വിജയരാഘവന് പറയുന്ന ജമാഅത്തെ ഇസ്ലാമിയുമായും എസ്.ഡി.പി.ഐ യുമായി ഭരണം നടത്തുന്നവരാണ് സിപിഎം എന്നും അദ്ദേഹം പറഞ്ഞു.
RECENT NEWS
രണ്ടാഴ്ച്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാമത്തെ മരണം
നിലമ്പൂർ: ആനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ മരണം. എടക്കര ഉച്ചക്കുളം നഗർ സ്വദേശിനി സരോജിനി (50) ബുധനാഴ്ച രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സരോജിനിയും, അവരുടെ ഭർത്താവും മറ്റ് അംഗങ്ങളും ആടുകളെ മേയ്ക്കാൻ [...]