ശരീഅത്തിനെതിരായ നിയമനിര്‍മാണം അംഗീകരിക്കില്ല ; മുസ്ലിം ലീഗ്

മലപ്പുറം: മുത്തലാഖ് വിഷയത്തില്‍ കോടതി വിധി ദുരുപയോഗം ചെയ്ത് നിയമനിര്‍മാണം നടത്തിയാല്‍ അംഗീകരിക്കില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. കോടതി വിധിയുടെ മറവില്‍ ശരീഅത്തിന്റെ ആത്മാവ് തന്നെ ജനവിരുദ്ധമാണെന്ന നിലപാട് അംഗീകരിക്കാനാവില്ല. മുത്തലാഖിന്റെ ദുരുപയോഗമാണ് വിഷയമെങ്കില്‍ ചര്‍ച്ചയാവാം. വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മുസ് ലിം പേഴ്സനല്‍ ലോ ബോര്‍ഡിന്റെ കൂടെയാണ് വിഷയത്തില്‍ മുസ്ലിം ലീഗ് ഉള്ളത്. കോടതി വിധി വന്ന അവസരത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ട് വരരുത്. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ നിയമനിര്‍മാണം നടത്താവു. സുപ്രീംകോടതി വിധിയില്‍ പറഞ്ഞതും അതാണ്. ആറു മാസം സമയം അതിനായി നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പല നിലപാടുകളും വച്ച് നോക്കുമ്പോള്‍ ആശങ്കയുണ്ട്. കോടതി വിധി ദുരപയോഗം ചെയ്ത് രാഷ്ട്രീയ ആയുധമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
RECENT NEWS

ചെറവല്ലൂര്‍ ബണ്ട് റോഡ് പ്രവൃത്തി ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു
പൊന്നാനി: പെരുമ്പടപ്പ് നിവാസികളുടെ സ്വപ്നമായ ചെറവല്ലൂര്‍ ബണ്ട് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പശ്ചാത്തല വികസന മേഖലയില്‍ കേരളം സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്ത് [...]