സാമൂഹ്യ സുരക്ഷാപദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമം: അഡ്വ.എം.റഹ്മത്തുള്ള
മലപ്പുറം: രാജ്യത്ത് മഹാഭൂരിഭാഗം തൊഴിലാളികള്‍ക്കും സാമൂഹ്യ സുരക്ഷ ഉറപ്പാക്കേണ്ട ദേശീയ, സംസ്ഥാന സര്‍ക്കാറുകള്‍ സാമൂഹ്യ സുരക്ഷാപദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമം നടത്തുകയാണെന്ന് എസ്.ടി.യു ദേശീയ സെക്രട്ടറി അഡ്വ.എം.റഹ്്മത്തുള്ള. കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് വന്‍തോതില്‍ ആനുകൂല്യങ്ങള്‍ നല്‍കുകയും തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കും സാധാരണക്കാര്‍ക്കും പരിമിതമായ ആനുകൂല്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുകയും ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയുമാണ്. ഇതിനെതിരായി സംഘടിക്കുന്നവര്ക്കിടയില് വര്‍ണ്മീയ ചേരിതിരിവും ഭിന്നിപ്പും ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇത്തരം നീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കുവാന്‍ എസ്.ടി.യു മുന്നിലുണ്ടാവുമെന്നും റഹ്മത്തുള്ള തുടര്‍ന്നു പറഞ്ഞു. ദേശീയ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന കമ്മിറ്റി ആവിഷ്ക്കരിച്ച പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ദേശീയ തൊഴിലുറപ്പ് പദ്ധതി തൊഴിലാളി യൂണിയന് (എസ്.ടു.യു) മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധര്‍ണ്ണയില്‍ എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി കുഞ്ഞാന്, മുസ്ലീം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ.പി. അഷ്റഫ്, വി.എ.കെ തങ്ങള്‍, തൊഴിലുറപ്പ് യൂണിയന് സംസ്ഥാന പ്രസിഡന്റ് എ.മുനീറ, കെ.കെ.ഹംസ, സി. അബ്ദുല്‍ നാസര്‍, സി.എച്ച് ജമീല പ്രസംഗിച്ചു.
RECENT NEWS
സമസ്തയിലെ തർക്ക പരിഹാരത്ത് ആയുസ് ഒരുദിനം; അതൃപ്തി അറിയിച്ച് ലീഗ് നേതൃത്വം
മലപ്പുറം: സമസ്തയിലെ പ്രശ്നങ്ങൾക്ക് അറുതിയാകുന്നുവെന്ന സൂചനകൾക്ക് ആയുസ് ഒരു ദിവസം മാത്രം. സമസ്തയിലെ ഒരു വിഭാഗവും മുസ്ലിം ലീഗുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചയിലെ ധാരണ ലംഘിച്ചതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. [...]