രശ്മില്‍ നാഥിനെ ബിജെപി ചുമതലയില്‍ നിന്നും നീക്കി

രശ്മില്‍ നാഥിനെ ബിജെപി ചുമതലയില്‍ നിന്നും നീക്കി

തിരുവനന്തപുരം: ബാങ്കില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്ന പരാതിയില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി രശ്മില്‍ നാഥിനെ പാര്‍ട്ടി ചുമതലയില്‍ നിന്നും നീക്കി. മഞ്ചേരി സ്വദേശിയില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങിയെന്നായിരുന്നു രശ്മിലിനെതിരായ പരാതി. സംഭവം വിവാദമായതോടെ അന്വേഷണത്തിനായി പാര്‍ട്ടി രണ്ടംഗ കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ താനൂരിലും ലോകസഭാ തെരഞ്ഞെടുപ്പില്‍ വയനാടും സ്ഥാനാര്‍ഥിയായി മത്സരിച്ച വ്യക്തിയാണ് രശ്മില്‍. മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതിന് ബിജെപി നേതാക്കള്‍ കോഴ വാങ്ങിയ സംഭവം പുറത്ത് വന്ന സമയത്തായിരുന്നു രശ്മിലിനെതിരെയും ആരോപണമുയര്‍ന്നത്.

Sharing is caring!