മൃതദേഹം സൂക്ഷിച്ച സംഭവം; ഭാര്യ അറസ്റ്റില്‍
കൊളത്തൂര്‍: മരിച്ചുപോയ ഭര്‍ത്താവ് തിരിച്ചുവരുമെന്ന വിശ്വാസത്തില്‍ മൃതദേഹം മൂന്ന് മാസത്തോളം സൂക്ഷിച്ച സംഭവത്തില്‍ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. കൊളത്തൂര്‍ പറമ്മലങ്ങാടി വാഴയില്‍ സെയ്ദിന്റെ ഭാര്യ പെരുമ്പടപ്പ് പുത്തന്‍പള്ളി ഇരുവള്ളി റാബിയയെ (40) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
അന്ധവിശ്വാസത്തിന്റെ പേരില്‍ ഭര്‍ത്താവിന് യഥാസമയം ചികിത്സ നല്‍കിയില്ലെന്ന് കാണിച്ചാണ് എസ്.ഐ കെ.പി സുരേഷ് ബാബു അറസ്റ്റ് ചെയ്തത്. കടുത്ത പ്രമേഹ രോഗിയായിരുന്ന സെയ്ദ് രോഗം മൂര്‍ച്ചിച്ചാണ് മരണപെട്ടതെന്ന് കരുതുന്നു. മരിക്കുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് കാലിലെ മുറിവില്‍ നിന്നും രക്തസ്രാവമുണ്ടായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും കോഴിക്കോട് റീജനല്‍ കെമിക്കല്‍ ലാബോറട്ടറിയിലെ പരിശോധനാ ഫലവും ലഭിച്ചാലേ മരണത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാവു.
മനോനില തെറ്റിയ സെയ്ദിന്റെ ഭാര്യ പ്രാര്‍ഥനയിലൂടെ ഭര്‍ത്താവിനെ പുനരുജ്ജീവിപ്പുക്കാനാകുമെന്ന് പറഞ്ഞാണ് മൃതദേഹം സംസ്കരിക്കാതിരുന്നത്. ഇക്കാര്യം പുറത്ത് പറയരുതെന്ന് മക്കളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അയല്‍വാസികളുമായി ബന്ധമില്ലാത്തതിനാല്‍ സംഭവം പുറത്താരും അറിഞ്ഞിരുന്നില്ല. റാബിയയുടെ സഹോദരന് വന്ന് അ്ന്വേഷിച്ചതാണ് പുറത്തറിയാന്‍ കാരണം
RECENT NEWS
ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്ക് ആദരം
മലപ്പുറം: കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ നൂറിലധികം [...]




