മാധ്യമ അവാര്‍ഡ് ജേതാവ് വി.പി നിസാറിന് ജന്മനാടിന്റെ ആദരം

മാധ്യമ അവാര്‍ഡ് ജേതാവ്  വി.പി നിസാറിന് ജന്മനാടിന്റെ ആദരം

മലപ്പുറം: ഈവര്‍ഷത്തെ കേരളാ നിയമസഭാ മാധ്യമ അവാര്‍ഡ് ജേതാവും മംഗളം മലപ്പുറം ജില്ലാ ലേഖകനും ബ്യൂറോചീഫുമായ വി.പി നിസാറിന് ജന്മനാടിന്റെ ആദരം. വലിയാട് ശാഖാ യൂത്ത്‌ലീഗിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘വേദി 2017’ ചടങ്ങില്‍വെച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിസാറിന് ഉപഹാരം സമ്മാനിച്ചു.

ഒന്നര പതിറ്റാണ്ടിലേറെ കാലാമായി വലിയാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘വേദി’ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വര്‍ഷംതോറും മേഖലയിലെ ഉന്നത വിജയികളായ വിദ്യാര്‍ഥികള്‍ക്കു വിദ്യാഭ്യാസ അവാഡുകള്‍ വിതരണം ചെയ്തുവരുന്നുണ്ട്. ഇതോടനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങിലാണു വി.പി നിസാറിനെ ജന്മനാട്ടില്‍വെച്ച് ആദരിച്ചത്. അവാര്‍ഡ്ദാനവും പൊതുസമ്മേളനവും പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു.

വലിയാട് ശാഖാ യൂത്ത്‌ലീഗ് പ്രസിഡന്റ് ജലീല്‍ വില്ലന്‍ അധ്യക്ഷത വിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തംഗം സെയ്ത് പുല്ലാണി ആശംസാപ്രസംഗവും സിദ്ദീഖലി രാങ്ങാട്ടൂര്‍ മുഖ്യപ്രഭാഷണവും നടത്തി. മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് കെ.എന്‍ ഷാനവാസ്, കോഡൂര്‍ പഞ്ചായത്ത് യൂത്ത്‌ലീഗ് പ്രസിഡന്റ് നൗഷാദ്, സെക്രട്ടറി മുജീബ്, കോഡൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് മുഹമ്മദ്കുട്ടി, വലിയാട് മേഖലാ പ്രസിഡന്റ് അലവിക്കുട്ടി മുസ്ല്യാര്‍, വലിയാട് മേഖലാ യൂത്ത്‌ലീഗ് സെക്രട്ടറി വി.ടി.എ അബ്ദുല്‍ അസീസ്,

യൂത്ത്‌ലീഗ് ഭാരവാഹികളായ മുജ്തബ, മുര്‍തള, എ.കെ സഹല്‍, കബീര്‍, ഹുമയൂണ്‍, കെ.എം.സി.സി നേതാവ് കുഞ്ഞിമുഹമ്മദ് കടമ്പോട്ട്, ഓടക്കല്‍ അബ്ദുള്ളക്കുട്ടി, വി.പി മുഹമ്മദ്, പി.ടി അഹമ്മദ് റാഫി മാസ്റ്റര്‍ പ്രസംഗിച്ചു.

ഈ വര്‍ഷത്തെ കേരളാ നിയമസഭയുടെ ആര്‍.ശങ്കര നാരായണന്‍ തമ്പി അവാര്‍ഡും ഈവര്‍ഷത്തെ സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റിയുടെ മാധ്യമ അവാര്‍ഡും വി.പി നിസാറിന് ലഭിച്ചിരുന്നു.

Sharing is caring!