യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം; പികെ ഫിറോസിനെ അറസ്റ്റ് ചെയ്തു

യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം; പികെ ഫിറോസിനെ അറസ്റ്റ് ചെയ്തു

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതതയിലുള്ള റിസോര്‍ട്ടിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ആലപ്പുഴ ലേക് പാലസ് റിസോര്‍ട്ടിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടത്. ലാത്തി ചേര്‍ജില്‍ പത്തോളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രി ഭൂമി കൈയ്യേറിയെന്നും അനധികൃതമായി റോഡ് നിര്‍മിച്ചെന്നും കാണിച്ചായിരുന്നു മാര്‍ച്ച്.

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, ഭാരവാഹികളായ പിഎ അഹമ്മദ് കബീര്‍, കെഎസ് സിയാദ്, സുല്‍ഫിക്കര്‍ സലാം, വിവി മുഹമ്മദലി എന്നിവരടക്കം അമ്പതോളം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. അന്യായമാണ് പോലീസ് മര്‍ദിച്ചതെന്നും അറസ്റ്റ് ചെയ്തതെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു. പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പഞ്ചായത്ത്തലങ്ങളില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

മന്ത്രി തോമസ് ചാണ്ടിയും പിവ അന്‍വര്‍ എംഎല്‍എയും നിയമം ലംഘിച്ചെന്ന പരാതിയെ തുടര്‍ന്ന് ഇരുവരുടെയും സ്ഥാപനങ്ങളിലേക്ക് മാര്‍ച്ച് നടത്താനുള്ള സംഘടനാ തീരുമാനപ്രകാരമാണ് ഇന്ന് പ്രതിഷേധ പ്രകടനം നടത്തിയത്. പിവി അന്‍വര്‍ എംഎല്‍എ യുടെ ഉടമസ്ഥതയിലുള്ള പാര്‍ക്കിലേക്ക് ഓഗസ്റ്റ് 23നാണ് മാര്‍ച്ച്. നിയമലംഘനം നടത്തിയ എംഎല്‍എയും മന്ത്രിയും രാജിവക്കണമെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം

Sharing is caring!