ഗെയ്ല്‍ വിരുദ്ധ സമരത്തിന് പിന്നില്‍ മുസ്‌ലിം തീവ്രവാദികളെന്ന് എ വിജയരാഘവന്‍

മലപ്പുറം: ഗെയ്ല്‍ വാതകപൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനെതിരായ സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ.വിജയരാഘവന്‍. മലപ്പുറം ജില്ലയില്‍ നിന്നും വിജയിച്ച എസ്എഫ്‌ഐ യൂനിയന്‍ ഭാവരവാഹികള്‍ക്ക് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്‌ലിം തീവ്രവാദ സംഘടനകളാണ് സമരത്തിന് പിന്നിലുള്ളത്. ഇടതുപക്ഷ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തടയാനാണ് ഇവര്‍ സമരം ചെയ്യുന്നത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണ് മുസ്‌ലിം ലീഗ് സ്വീകരിക്കുന്നത് അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് വര്‍ഗീയ പ്രസ്ഥാനങ്ങളുടെ കൂടെയാണ് മുസ്‌ലിം ലീഗ് ഉള്ളത്. ജില്ല വിഭജിക്കണമെന്നടക്കമുള്ള ആപത്കരമായ രാഷട്രീയ നിലപാടുകളെ ലീഗ് പ്രോത്സാഹിപ്പിക്കുന്നു. പുരോഗമനത്തിന്റെ നാമ്പ് നുള്ളികളയുക എന്നതാണ് ലീഗ് ലക്ഷ്യമിടുന്നത്.
ക്യാംപസുകളില്‍ മുസ്‌ലിം തീവ്രവാദത്തിന് വളരാനുള്ള മണ്ണൊരുക്കുകയാണ് ലീഗും എംഎസ്എഫും ചെയ്യുന്നത്. കോഴിക്കോട് സര്‍വകലാശാലയെ ലീഗോഫീസാക്കി മാറ്റാനുള്ള ശ്രമവും നടത്തിയിരുന്നു. ഇ.എംഎസ് മുഖ്യമന്ത്രിയായ സമയത്ത് വൈസ് ചാന്‍സലറെ അങ്ങോട്ട് പോയി കണ്ടിരുന്നു. എന്നാല്‍ ഇന്ന് ചുമതലയേല്‍ക്കുന്നതിന് മുമ്പ് പാണക്കാട് തങ്ങളുടെ അനുഗ്രഹം വാങ്ങുന്ന സ്ഥിതിയില്‍ എത്തിച്ചേര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.
RECENT NEWS

കരിപ്പൂരില് ശരീരത്തിനുള്ളില് ഒളിപ്പിച്ച് കടത്തിയ 45 ലക്ഷം രൂപയുടെ സ്വര്ണം പിടികൂടി
കരിപ്പൂര്: അബുദാബിയില് നിന്നും എയര് ഇന്ത്യ എക്സ്പ്രസ് വിമാന്തതില് ശരീരത്തിനുള്ളില് ഒളിപ്പിച്ച് കടത്താന് ശ്രമിച്ച 863 ഗ്രാം സ്വര്ണമിശ്രിതം പിടികൂടി. കോഴിക്കോട് കല്ലാച്ചി സ്വദേശിയായ ചെറിയതയ്യില് ഷമീമില് (26) ആണ് സ്വര്ണം കടത്താന് [...]