ഗള്ഫിലേക്ക് പറക്കണോ? വീടു പണയം വെക്കാന് തയ്യാറെടുത്തോളൂ
മലപ്പുറം: ഗള്ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി ഓണവും, പെരുന്നാളും ആഘോഷിച്ച് മടങ്ങാനിരിക്കുന്ന മലയാളികളെ വിവിധ എയര്ലൈനുകള് പിഴിയുന്നു. വിമാന ടിക്കറ്റ് നിരക്കില് ആറിരട്ടി വരെയാണ് വിവിധ വിമാനക്കമ്പനികള് വര്ധിപ്പിച്ചിരിക്കുന്നത്.
ഓണം-പെരുന്നാള് അവധി വരുന്ന ആഴ്ച അവസാനമാണ് ടിക്കറ്റ് നിരക്കില് ഏറ്റവും വര്ധനവുണ്ടായിരിക്കുന്നത്. കൊച്ചിയില് നിന്ന് റിയാദിലേക്ക് ഇക്കോണമി ക്ലാസില് അന്നത്തെ ഏറ്റവും കുറഞ്ഞ നിരക്ക് 53,834 രൂപയാണ്. വരും ദിവസങ്ങളില് ഈ നിരക്ക് ഇനിയും വര്ധിക്കും. സാധാരണ സീസണില് ഇത് വെറും 15,000 രൂപയായിരുന്നു എന്നതുമായി തുലനം ചെയ്യുമ്പോള് കഴുത്തറക്കുന്ന നിരക്കാണ് വിമാനക്കമ്പനികള് ഇടാക്കുന്നത്.
കുവൈറ്റിലേക്കുള്ള നിരക്ക് 30,000 രൂപയിലാണ് ഈ ദിവസങ്ങളില് ആരംഭിക്കുന്നത്. ബഹ്റൈനിലേക്ക് 75,000 രൂപയും, ദുബായിലേക്ക് 40,000 രൂപയ്ക്കടുത്തും ടിക്കറ്റ് നിരക്ക് വരുന്നുണ്ട്. ഷാര്ജയിലേക്കും സമാനമായ ടിക്കറ്റ് നിരക്കാണ്. എന്നാല് അബുദാബിയിലേക്കെത്തണമെങ്കില് 30,000 രൂപ മുതല് 60.000 രൂപ വരെ മുടക്കണം. ജിദ്ദയിലേക്കാണ് ഏറ്റവും ഉയര്ന്ന ടിക്കറ്റ് നിരക്ക്. ഈ ദിവസങ്ങളില് ഒരു ലക്ഷം രൂപ മുടക്കിയാല് മാത്രമേ ജിദ്ദയിലേക്ക് ടിക്കറ്റ് ലഭിക്കൂ.
സമീപകാലത്തെ ഏറ്റവും ഉയര്ന്ന ടിക്കറ്റ് നിരക്ക് വര്ധനയാണിത്. ഉയര്ന്ന ടിക്കറ്റ് നിരക്കിനെതിരെ ഇതുവരെ രാഷ്ട്രീയ പാര്ട്ടികളുടെ ഭാഗത്തു നിന്നും പ്രതിഷേധമൊന്നും ഉയര്ന്നിട്ടില്ല.
RECENT NEWS
സംഭല് മസ്ജിദ് സര്വെയില് മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല് മസ്ജിദ് സര്വെയില് മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്ന്ന അഭിഭാഷകന് കപില് സിബലുമായി മുസ്ലിം ലീഗ് എംപിമാര് ചര്ച്ച നടത്തി. പാര്ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര് പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]