പുതു തലമുറ പുതിയ സമര പഥങ്ങള്‍ തീര്‍ക്കണം: കെ.പി.എ മജീദ്

പുതു തലമുറ  പുതിയ സമര  പഥങ്ങള്‍ തീര്‍ക്കണം: കെ.പി.എ മജീദ്

പെരിന്തല്‍മണ്ണ: കേരളക്കരയുടെ സൗഭാഗ്യമായി സര്‍വ്വ ഗുണ സമ്പന്നനായി മുസ്ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷ പദവിയില്‍ മൂന്ന് പതിറ്റാണ്ടോളം വിസ്മയം തീര്‍ത്ത പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ തണലില്‍ കഴിഞ്ഞ സ്വസ്ഥതയുടെ ഓര്‍മകള്‍ക്കൊപ്പം 1980ലെ ഭാഷാ സമര പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓര്‍മകളുമായി സമര പോരാളികള്‍ ഒത്തു ചേര്‍ന്നപ്പോള്‍ പെരിന്തല്‍മണ്ണ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ‘സമര പോരാളികളുടെ സംഘമവും ഓര്‍മയിലെ തങ്ങളും’ പരിപാടി അവിസ്മരണീയമായി. സമരത്തില്‍ പങ്കെടുത്തവരും സമരത്തെ കിരാതമായി നേരിട്ട പൊലീസിന്റെ വെടിയുണ്ടകള്‍ നെഞ്ചേറ്റു വാങ്ങിയവരുമായ മണ്ഡലത്തിലെ നൂറ്റമ്പതോളം പേര്‍ സംഗമിച്ചു.

കേവല സമരത്തിപ്പുറം സമുദായത്തിന്റെ നിലനില്‍പ്പിനായി നയിച്ച സമരത്തിന്റെ ഓര്‍മകള്‍ പുതു തലമുറക്കായി പകര്‍ന്നു നല്‍കി. മുസലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന വ്യവസ്ഥാപിതമായ ഭാഷാ പഠനത്തിന് അടിത്തറ പാകിയത് 1980ലെ ഭാഷാ സമരമാണെന്നും സംസ്‌കാരത്തിന്‍ വിവിധ ഘടകങ്ങള്‍ വലിയ ഭീഷണി നേരിടുന്ന ഇക്കാലത്ത് പുതു തലമുറ ഭാഷാ സമരത്തിന്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പുതി സമര പഥങ്ങള്‍ തീര്‍ക്കാന്‍ സജ്ജരാവണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് നഹാസ് പാറക്കല്‍ അധ്യക്ഷത വഹിച്ചു. മഞ്ഞളാംകുഴി അലി എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. റിയാദ് കെ.എം.സി.സി ഭാരവാഹികളായ ഹബീബ് അരിക്കുഴിയന്‍, സത്താര്‍ താമരത്ത് എന്നിവര്‍ക്ക് ഉപഹാരം നല്‍കി.

പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ഭാഷാ സമര അനുസ്മര പ്രഭാഷണം നടത്തി. സമര പോരാളികളളെയും പരിക്കേറ്റവരെയും അദ്ദേഹം ആദരിച്ചു. കേളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പിലെ വിജയികള്‍ക്ക് ചടങ്ങില്‍ സീകരണം നല്‍കി. ചന്ദ്രിക എഡിറ്റല്‍ സി.പി സൈതലവി ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി. വര്‍ത്തമാനകാലത്ത് ശിഹാബ് തങ്ങളുടെ ജീവിതവും സന്ദേശവുമാകണം സമൂഹത്തിന് വെളിച്ചമാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് ഭാഷാ സമര സ്മാരകം പണിയുന്നതിന് നേതൃത്വം നല്‍കിയ മുന്‍ ജില്ലാ മുസ്ലിംലീഗ് ഭാരവാഹികായ നൗഷാദ് മണിശ്ശേരി, ഉസ്മാന്‍ താമരത്ത് എന്നിവര്‍ക്ക് സമരത്തില്‍ പറിക്കേറ്റ താഴെക്കോട് അബ്ദുറഹിമാന്‍ മുസ്ലിയാര്‍, കളത്തില്‍ കുഞ്ഞമ്മു ഹാജി, തോട്ടപ്പായി ഉമ്മര്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്‍കി. നാലകത്ത് സൂപ്പി, സലീം കുരുവമ്പലം, കെ.ടി അഷ്‌റഫ്, എ.കെ മുസ്ഥഫ എന്നിവര്‍ പ്രസംഗിച്ചു. സി.ടി നൗഷാദലി, കെ.പി ഫാറൂഖ്, പി.പി സക്കീര്‍ ഹുസൈന്‍, ശിഹാബ് കട്ടിലശ്ശേരി, കെ.ടി ഷിയാസ്, ഉണ്ണീന്‍കുട്ടി ചോലക്കല്‍, സിദ്ധീഖ് വാഫി, നൗഷാദ് പുളിക്കല്‍, സി ശറഫുദ്ധീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Sharing is caring!