ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ നിഷ്പക്ഷമല്ല: ഫാത്തിമ തഹ്ലിയ

ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ നിഷ്പക്ഷമല്ല: ഫാത്തിമ തഹ്ലിയ

മലപ്പുറം: ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘപരിവാര്‍ വിധേയത്വം അവസാനിപ്പിക്കണമെന്ന് എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ സ്വതന്ത്രവും, നിഷ്പക്ഷവും അല്ലെന്നും അവര്‍ ആരോപിക്കുന്നു.

ഈ കേസിന്റെ അന്വേഷണം എന്‍ ഐ എയ്ക്ക് വിടാനുള്ള അടിസ്ഥാന കാരണം സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ച നിലപാടാണ്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വ വി വി ഗിരി എന്‍ ഐ എ അന്വേഷണത്തോട് സ്വാഗതാര്‍ഹമായ സമീപനമാണ് സ്വീകരിച്ചതെന്ന് തഹ്ലിയ ആരോപിച്ചു. ഇതേ തുടര്‍ന്നാണ് എന്‍ ഐ എയ്ക്ക് കേസ് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസില്‍ എന്‍ ഐ എ അന്വേഷണമാകാം എന്ന് നിലപാടെടുത്തോടെ സംസ്ഥാന സര്‍ക്കാരിന് ക്രൈം ബ്രാഞ്ചിലുള്ള വിശ്വാസം നഷ്ടമായെന്നു വേണം കരുതാന്‍. കോഴിക്കൂടിന് കുറുക്കനെ കാവല്‍ നിറുത്തിയ രീതിയിലാണ് സംസ്ഥാന പോലീസിനെ ഹാദിയയുടെ വീട്ടില്‍ വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാഹൂല്‍ ഈശ്വര്‍ ഹാദിയയെ വീട്ടില്‍ കയറി സന്ദര്‍ശിച്ചതോടെ ഇക്കാര്യം വ്യക്തമായി. മറ്റു പല സംഘടനകളും, മാധ്യമ പ്രവര്‍ത്തകരും അനുമതി ചോദിച്ചപ്പോള്‍ ഹൈക്കോടതി ഉത്തരവുണ്ടെങ്കിലേ നടക്കൂ എന്നാണ് പറഞ്ഞിരുന്നത്. ഈ അവസരത്തില്‍ രാഹുല്‍ ഈശ്വറിന് മാത്രം പോലീസ് എന്തുകൊണ്ട് സന്ദര്‍ശനാനുമതി നല്‍കിയെന്ന് മുഖഅയമന്ത്രി വ്യക്തമാക്കണമെന്നും അവര്‍ പറഞ്ഞു.

Sharing is caring!