അരീക്കോടിനെ സംസ്ഥാനത്തെ ആദ്യ ഫുട്‌ബോള്‍ ഹബ്ബാക്കി മാറ്റും

അരീക്കോട്: അരീക്കോടിനെ സംസ്ഥാനത്തെ ആദ്യ ഫുട്‌ബോള്‍ ഹബ്ബാക്കി മാറ്റുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. അന്താരാഷ്ര്ട ഫുട്‌ബോള്‍താരം സി.ജാബിറിന്റെ സമരണക്കായി ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് നിര്‍മിക്കുന്ന സ്മാരകത്തിന്റെ തറക്കല്ലിട്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഊര്‍ങ്ങാട്ടിരി, അരീക്കോട്, പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തിയാണ് ഹബ്ബ് നിര്‍മിക്കുക. ഹബ്ബ് നിര്‍മാണവുമായി ബന്ധപ്പെട്ട പഠനം പൂര്‍ത്തിയാക്കി പദ്ധതി തയ്യാറാക്കി നല്‍കണമെന്ന് സ്പീക്കര്‍ സ്ഥലം എം.എല്‍.എയോട് ആവശ്യപ്പെട്ടു.

പദ്ധതി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ ഇടപെടല്‍ വേഗത്തിലാക്കും. ജാബിറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും. സഹജമായ ഫുട്‌ബോള്‍ കളിക്കാരുടെ നാടാണ് അരീക്കോട്. അരീക്കോടിന്റെ ഫുട്‌ബോള്‍ പെരുമയെ കുറിച്ച് അറിയാത്തവരായി ആരുംതന്നെ കാണില്ല. സ്മാരകം പൂര്‍ത്തിയാകുന്നതോടെ അരീക്കോടന്‍ ഫുട്‌ബോള്‍ പെരുമ വാനോളം ഉയരുമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

തെരട്ടമ്മല്‍ യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പി.കെ ബഷീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.വി അന്‍വര്‍ എം.എല്‍.എ, മലപ്പുറം എം.എസ്.പി കമാഡന്റ് കെ.ടി ഫിലിപ്പ്, കമാഡര്‍ യു.ഷറഫലി, ഡെ.കമാഡന്റ് കുരികേഷ് മാത്യു, ഇന്റര്‍നാഷണല്‍ താരം ഐ.എം വിജയന്‍, പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷിജി പുന്നക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ, വി.പി റൗഹൂഫ്, പി.കെ അബ്ദുറഹിമാന്‍, ഡി.എഫ്.എ പ്രസിഡന്റ് അബ്ദുല്‍ കരീം കാഞ്ഞിരാല, പി.എം ജോണി, എന്‍.കെ.യൂസഫ്, കെ.മുഹമ്മദ്, കെ.കോയഹസ്സന്‍, പി.മൊയ്ദീന്‍കുട്ടി, പി.അബൂബക്കര്‍, ടി.സോമസുന്ദരന്‍, യു.സമീര്‍, കാദര്‍കെ തേനിപാലം, പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി, സെക്രട്ടറി കെ.ഗോപാലകൃഷ്പ്രസംഗിച്ചു.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *