സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ ഇ.ടി
പൊന്നാനി: അക്രമ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്പീക്കര്‍ സ്വീകരിക്കരുതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. പൊന്നാനി എം.ഇ.എസ് കോളജ് സംരക്ഷണ സമിതി സംഘടിപ്പിച്ച കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാഴ്ചയിലേറെയായി പൊന്നാനി എം.ഇ.എസ് കോളജ് അക്രമ സംഭവത്തെ തുടര്‍ന്ന് അടച്ചിട്ടിട്ടും എം.എല്‍.എ വിഷയത്തില്‍ തിരിഞ്ഞു നോക്കാത്തത് നിരാശാജനകമാണ്. അക്രമികളെ സംരക്ഷിക്കുന്ന നിലപാട് സ്പീക്കര്‍ കൈക്കൊള്ളുന്നത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
പൊന്നാനി ബസ്റ്റാന്റ് പരിസരത്ത് നടന്ന അക്രമ രാഷ്ര്ടീയത്തിനെതിരെയുള്ള ജനകീയ കൂട്ടായ്മ ഇ.ടി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ശാക്കിര്‍ ചങ്ങരംകുളം അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ര്ടീയ പാര്‍ട്ടി പ്രതിനിധികളായ സിദ്ധിഖ് പന്താവൂര്‍, ഷാനവാസ് വട്ടത്തൂര്‍, കാസിം അയിരൂര്‍, ഷൈലോക്ക് വെളിയംകോട്, എം.എ.അഹമ്മദ്കബീര്‍, എ.ടി ഉമ്മര്‍ കുട്ടി, ഫര്ഹാന് ബിയ്യം, അശ്ഹര്‍ പെരുമുക്ക്, സി.പി സലീം പ്രസംഗിച്ചു.
RECENT NEWS
സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി മുസ്ലിം ലീഗ് എംപിമാര്‍ ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]