മഅ്ദനി സ്വാതന്ത്ര്യനിഷേധത്തിന്റെ ജീവിക്കുന്ന പ്രതീകമാണെന്ന് പി.ഡി.പി

മഅ്ദനി സ്വാതന്ത്ര്യനിഷേധത്തിന്റെ ജീവിക്കുന്ന പ്രതീകമാണെന്ന് പി.ഡി.പി

പൊന്നാനി: സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കുറ്റാരോപിതനാക്കപ്പെട്ട് പതിനേഴ് വര്‍ഷക്കാലം വിചാരണ തടവറയില്‍ അടയ്ക്കപ്പെട്ട അബ്ദുല്‍നാസര്‍ മഅ്ദനി സ്വാതന്ത്ര്യനിഷേധത്തിന്റെ ജീവിക്കുന്ന പ്രതീകമാണെന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടറി വേലായുധന്‍ വെന്നിയൂര്‍. മഅ്ദനി; അന്യായതടങ്കലിന്റെ പതിനേഴ് ആണ്ടുകള്‍ എന്ന തലക്കെട്ടില്‍ സ്വാതന്ത്ര്യനിഷേധത്തിനെതിരെ പി.ഡി.പി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമരസായാഹ്നം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ബംഗ്ലൂരു ബോംബ് സ്‌ഫോടന കേസിന്റെ വിചാരണ ഉടന്‍ പൂര്‍ത്തിയാക്കി സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാന്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സലാം മുന്നിയൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി യൂസഫ് പാന്ത്ര മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടേറിയറ്റ് മെമ്പര്‍ സെക്കീര്‍ പരപ്പനങ്ങാടി, ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഉസ്മാന്‍ കാച്ചടി, പി.സി.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് സലീം ബാബു, പി.ടി.യു.സി ജില്ലാ സെക്രട്ടറി അസീസ് വെളിയങ്കോട്, ജില്ലാ സെക്രട്ടറി ശശി പൂവ്വഞ്ചിന, കെ.പി ഷഫീഖ് പ്രസംഗിച്ചു.

Sharing is caring!