മലപ്പുറത്തിന്റെ ആതിഥേയത്വത്തിന് അഭിനന്ദനവുമായി ഹരിശ്രീ അശോകന്

മലപ്പുറം: നല്ല ഭക്ഷണം തന്ന് തോല്‍പ്പിക്കുന്നവരാണ് മലപ്പുറത്തുകാരെന്ന് സിനിമാതാരം ഹരിശ്രീ അശോകന്. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ കോട്ടക്കുന്നില്‍ നടത്തുന്ന ഭക്ഷ്യമേളയുടെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹമാണ് മലപ്പുറത്തിന്റെ മുഖ മുദ്ര. നാടിന്റെ മതസൗഹാര്‍ദം എന്നും കേളികേട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഡി.ടി.പി.സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്, ഇവിലിന പ്രൊഡക്ഷന്‍സ് സിഇഒ അബ്ദുല്‍ സത്താര്‍ താട്ടയില്‍, കോട്ടക്കുന്ന് ടൂറിസം പാര്‍ക്ക് മാനേജര്‍ അന്‍വര്‍ ഹുസൈന് തുടങ്ങിയവര്‍ പങ്കെടുത്തു.
മലബാറിന്റെ തനത് കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തി പരിപാടികളും നടത്തി. ദഫ് മുട്ട്, കോല്‍ക്കളി എന്നിവയോടൊപ്പം സൂഫി ഡാന്‍സും ഉണ്ടായിരുന്നു. മേളയില്‍ ഇന്ന് സിനിമാതാരം അബൂസലീം മുഖ്യാതിഥിയായി പങ്കെടുക്കും.
RECENT NEWS

ദോഹ മൻസൂറയിൽ കെട്ടിടം തകർന്നുണ്ടായി മരിച്ച മലപ്പുറം സ്വദേശികളുടെ എണ്ണം മൂന്നായി
പൊന്നാനി പോലീസ് സ്റ്റേഷന് അരികെ സലഫി മസ്ജിദിന് സമീപം തച്ചാറിന്റെ വീട്ടിൽ അബു ടി മാമ്മദൂട്ടി (45), മാറഞ്ചേരി പരിചകം സ്വദേശി മണ്ണറയിൽ കുഞ്ഞിമോൻ മകൻ നൗഷാദ് എന്നിവരാണ് മരിച്ചത്.