മലപ്പുറം ജില്ലയില് വ്യാപക മതം മാറ്റമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി

മലപ്പുറം: ജില്ലയെ കുറിച്ച് വിഷം തുപ്പുന്ന വര്ഗീയ പ്രസ്താവനയുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്സ്രാജ് അഹിര്. മലപ്പുറം ജില്ലയില് വ്യാപകമായി മതം മാറ്റം നടക്കുന്നുണ്ടെന്നായിരുന്നു ഇന്നലെ ഹൈദരബാദില് ഇദ്ദേഹം പി ടി ഐയോട് പ്രതികരിച്ചത്. ഇതേകുറിച്ച് അന്വേഷിച്ച് റിപ്പോര്ട്ട് നല്കാന് സംസ്ഥാന സര്ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും ഹാദിയ കേസിലെ സുപ്രീം കോടതി വിധിയുടെ പ്രതികരണം ആരായവെ അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലയില് വലിയൊരു കേന്ദ്രമുണ്ടെന്നും അവിടെ ഏതാണ്ട് ആയിരം പേരെ ഒരുമാസം മതം മാറ്റുന്നുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. ഹിന്ദുക്കളേയും, കൃസ്ത്യാനികളേയുമാണ് മതം മാറ്റുന്നത്. മെയ് മാസത്തിലെ തന്റെ കേരള സന്ദര്ശനത്തിനിടെ ഇക്കാര്യം ചീഫ് സെക്രട്ടറിയുമായും, പോലീസ് മേധാവിയുമായും സംസാരിച്ചിരുന്നു. മതം മാറ്റത്തിന് കാരണം ദാരിദ്യമാണോ, തൊഴിലില്ലായ്മയാണോ അതോ ഭീഷണിയാണോ എന്ന് അന്വേഷിക്കാനും നിര്ദേശിച്ചിരുന്നു. എന്നാല് ഇതുവരെയും ഈ അന്വേഷണത്തിന്റെ റിപ്പോര്ട്ട് ലഭിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
മലപ്പുറത്തെക്കുറിച്ച് ഇതിനും മുമ്പും കേന്ദ്ര സര്ക്കാരില് പ്രധാന സ്ഥാനമലങ്കിരിക്കുന്നവര് വര്ഗീയമായി പ്രതികരിച്ചിരുന്നു. ബി ജെ പി നേതാവ് സുബ്രമണ്യന് സ്വാമിയും മലപ്പുറത്തെ വര്ഗീയ കേന്ദ്രമായി ചിത്രീകരിക്കുന്നതില് മുമ്പിലുണ്ട്.
RECENT NEWS

വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം
മലപ്പുറം: ജില്ലയിലെ കോണ്ഗ്രസ് പാര്ട്ടിയില് ഗ്രൂപ്പ് പോരും വീണ്ടും സജീവമാകുന്നു. കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് ജില്ലയില് യോഗം ചേര്ന്നത്. 300ഓളം [...]