വിവാഹ നിശ്ചയത്തിന്റെ തലേന്ന് യുവാവ് തൂങ്ങി മരിച്ചു

തിരൂരങ്ങാടി: ഇന്ന് വിവാഹ നിശ്ചയം ഉറപ്പിച്ചിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെളിമുക്ക് ആലുങ്ങല്‍ മണ്ണട്ടം പാറ സ്വദേശി തുമ്പാനി ഗണേഷന്റെ മകന്‍ ഹരിഹരന്‍ (28) ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ഉച്ചയായിട്ടും കാണാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മുറിയില്‍ തുങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. ഇന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. കുവൈറ്റില്‍ നഴ്‌സയായിരുന്ന ഹരിഹരന്‍ കഴിഞ്ഞ മാസം 28-നാണ് അവധിക്ക് നാട്ടിലെത്തിയത്. അമ്മ: വിജയ ലക്ഷമി, സഹോദരി: നിഖില
RECENT NEWS

മലപ്പുറത്തെ കാക്കിക്കുള്ളിലെ കര്ഷകര്ക്ക് ജൈവ കൃഷിയില് നൂറുമേനി
തിരൂരങ്ങാടി: തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര് ഒരുക്കിയ ജൈവ കൃഷിയില് നൂറുമേനി വിളവ്. കൃഷി വകുപ്പിന്റെ നേതൃത്വത്തില് സ്ഥാപനങ്ങളിലെ സ്ഥലങ്ങള് ഉപയോഗപെടുത്തി കൃഷി നടത്തുന്ന പദ്ധതിയുടെ ഭാഗമായാണ് വിളവ് ഇറക്കിയത്. പോലീസുകാര് സി.ഐ. [...]