എംഎല്‍എ യുടെ വാഹനത്തില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കെട്ടി

എംഎല്‍എ യുടെ വാഹനത്തില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കെട്ടി

മലപ്പുറം : പി.വി അന്‍വര്‍ എംഎല്‍എ യുടെ വാഹനത്തില്‍ കെഎസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കെട്ടി. ലപ്പുറം പ്രസ് ക്ലബ്ബിന് സമീപത്ത് വെച്ചായിരുന്നു സംഭവം. വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാനായി മലപ്പുറം പ്രസ് ക്ലബ്ബില്‍ എത്തിയതായിരുന്നു എംഎല്‍എ. വാഹനത്തില്‍ എംഎല്‍എയുടെ കൂടെയുണ്ടായിരന്നവര്‍ പ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.

പ്രസ്‌ക്ലബ്ബ് പരിസരത്തേക്ക് പ്രകടനമായെത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ വാഹനത്തില്‍ കരിങ്കൊടി കെട്ടുകയും എംഎല്‍എ ക്കെതിരായ മുദ്രാവാക്യം എഴുതി വാഹനത്തിന്റെ ഗ്ലാസില്‍ പതിക്കുകയും ചെയ്തു. ഇതിനിടെ ഡി.വൈ.എസ് പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി കരിങ്കൊടി അഴിച്ചു മാറ്റകുയം പ്രവര്‍ത്തകരെ പറഞ്ഞയക്കുകയും ചെയ്തു. വാര്‍ത്താ സമ്മേളനം കഴിഞ്ഞ് പിവി അന്‍വര്‍ പോയതിന് ശേഷമാണ് ഡിവൈഎസ്പി അടക്കമുള്ളവര്‍ സ്ഥലത്ത് നിന്നും പോയത്.

കെഎസ്‌യു പ്രവര്‍ത്തകരുടെ നടപടി ശരിയായില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കുട്ടികളായതിനാല്‍ അവര്‍ക്ക് സംഭവിച്ച് പോയതാവമെന്നും  അദ്ദേഹം പറഞ്ഞു.

Sharing is caring!