ലോകോത്തര ആഭരണങ്ങളുമായി ക്ലാരസ് ജ്വവല്ലറി പെരിന്തല്‍മണ്ണയില്‍

ലോകോത്തര ആഭരണങ്ങളുമായി ക്ലാരസ് ജ്വവല്ലറി പെരിന്തല്‍മണ്ണയില്‍

മലപ്പുറം: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ  സഫയുടെ പുതിയ സംരംഭം ‘ ക്ലാരസ്
വെഡ്ഡിംഗ് ആന്റ് ഡിസൈനൽ ജ്വല്ലറി’  ഈമാസം 20ന് പെരിന്തൽമണ്ണയിൽ
ഗാനഗന്ധർവൻ ഡോ.കെ.ജെ. യേശുദാസിന്റെ സാന്നിദ്ധ്യത്തിൽ സ്പീക്ക‌‌ർ പി.
ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പെരിന്തൽമണ്ണ- കോഴിക്കോട് റോഡിലുളള അയിഷ
കോംപ്ലക്സിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ മഞ്ഞളാംകുഴി അലി എം.എൽ.എ
അദ്ധ്യക്ഷനാവും. ക്ലാരസ് ലോഗോ പ്രകാശനവും അവാർഡ് വിതരണവും യേശുദാസ്
നിർവഹിക്കും. സഫാ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ.ടി.എം.എ സലാം സ്വാഗതം
പറയും.

ഡയമണ്ട് സെക്ഷൻ പി.വി. അബ്ദുൽ വഹാബ് എം.പിയും വെഡ്ഡിംഗ് സെക്ഷൻ
മുൻമന്ത്രി ആര്യാടൻ മുഹമ്മദും ബ്രൈഡൽ റൂം പി. അബ്ദുൽ ഹമീദ് എം.എൽ.എയും
ജൂനിയർ സെക്ഷൻ വി.കെ.സി മമ്മദ്ക്കോയ എം.എൽ.എയും ഉദ്ഘാടനം ചെയ്യും.
ക്ലാരസ് വെബ് സൈറ്റ് ഉദ്ഘാടനം എ.പി. അനിൽകുമാ‌ർ എം.എൽ.എ നിർവഹിക്കും.
വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ എം.പി. അബ്ദുസമദ് സമദാനി
ആദരിക്കും. ആദ്യവിൽപ്പന മൊയീൻ അലി ശിഹാബ് തങ്ങൾ നടത്തും. പെരിന്തൽമണ്ണ
മുനിസിപ്പൽ ചെയർമാൻ മുഹമ്മദ് സലീം, സഫാ ഗ്രൂപ്പ് ചെയർമാൻ കെ.ടി മുഹമ്മദ്,
സിനിമാസംവിധായകൻ മേലാറ്റൂർ രവിവർമ്മ, എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷറർ
അയമുഹാജി, കെ.വി.വി.ഇ.എസ് ജില്ലാ പ്രസി‌ഡന്റ് കുഞ്ഞാവു ഹാജി, ജെ.എം.എ
ചീഫ് പാട്രൺ പി.വി ജോസ്, കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് ദാമോദർ അവനൂർ
എന്നിവർ പങ്കെടുക്കും. സഫാ ഗ്രൂപ്പ് പി.ആർ. മാനേജർ മുഹമ്മദ് ഹസ്സൻ
നന്ദിയും പറയും.

രണ്ട് നിലകളിലായുളള ഷോറൂമിൽ ലോകോത്തര ഡിസൈനുകളിലുളള സ്വർണ്ണാഭരണങ്ങളും
ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങളും ലഭിക്കും. ആഭരണങ്ങളുടെ നിർമ്മാണ രീതി
പരിചയപ്പെടാനും ആഭരണങ്ങൾ നേരിട്ടും ഡിജിറ്റലായും അണിഞ്ഞുനോക്കാനുളള
അവസരവും ക്ലാരസ് ഒരുക്കുന്നു. ഓരോരുത്തരുടേയും രൂപത്തിനും നിറത്തിനും
ഉതകുന്ന ഡിസൈനുകൾ തയ്യാറാക്കാനായി പരിചയ സമ്പന്നരായ ഡിസൈനർമാരും
ഷോപ്പിലുണ്ടാവും. ജെമ്മോളജിസ്റ്റിന്റെ സേവനവും ലഭ്യമാണ്.
ഉപഭോക്താക്കൾക്ക് ആഗോള ട്രെൻഡുകളിലുളള ആഭരണങ്ങളും ക്ലാരസ് നൽകുമെന്ന്
കെ.ടി.എം.എ സലാം പറഞ്ഞു.

Sharing is caring!