ഏറ്റവും നല്ല ഭക്ഷണവും നല്ല മനുഷ്യരുമുള്ളത് മലബാറില്‍ -വിനയ്‌ഫോര്‍ട്
മലപ്പുറം: ഏറ്റവും നല്ല മനുഷ്യരും നല്ല ഭക്ഷണവും ഉള്ള സ്ഥലം മലബാറാണെന്ന് സിനിമാതാരം വിനയ്‌ഫോര്‍ട്. കോട്ടക്കുന്നില്‍ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിനിമാ ഷൂട്ടിങിന്റെ ഭാഗമായി പലഭാഗങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടെങ്കിലും നല്ല ഭക്ഷണം ലഭിച്ചിട്ടുള്ളത് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ഭാഗങ്ങളില്‍ നിന്നാണ്. ‘കിസ്മത്തിന്റെ’ ഷൂട്ടിങ് സമയത്ത് പൊന്നാനിയുടെ രുചി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. തനിക്ക് ഏറെ ഇഷ്ടമുള്ള വിഭവങ്ങളാണ് മലപ്പുറത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ തനത് രുചികള്‍ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മേള നടത്തുന്നത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ഇവിലിന പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് മേള ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 27 വരെ മേളയുണ്ടാവും. നഗരസഭാ ചെയര്‍പേഴ്‌സന്‍ സിഎച്ച് ജമീല, കൗണ്‍സിലര്‍ സലീന റസാഖ്, ഡി.ടി.പി.സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, എക്‌സി കമ്മിറ്റി അംഗളായ അഡ്വ. കെ മോഹന്‍ദാസ്, വി.പി അനില്‍, സ്വാമി ചന്ദ്രദീപ്തന്‍, എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാനത്തെ 14 ജില്ലകളുടെയും തനത് രുചികള്‍ വിളമ്പുന്നിതന് പ്രത്യേകം കൗണ്ടര്‍ മേളയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ജില്ലയിലെയും പ്രശസ്തരായ പാചകവിദഗ്ദരാണ് ഭക്ഷണം പാചകം ചെയ്യുന്നത്. മലബാറിന്റെ തനത് പലഹാരങ്ങളും വിഭവ ങ്ങളും പരിചയപ്പെടുത്താന്‍ പ്രത്യേക കൗണ്ടറും സജ്ജമാക്കിയിട്ടുണ്ട്. മേളയിലെത്തുന്നവര്‍ക്ക് തനത് വിഭവങ്ങളുടെ പാചക രീതി അറിയാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി ഒമ്പത് വരെയും മറ്റ് ദിവസങ്ങളില്‍ വൈകീട്ട് മൂന്ന് മുതല്‍ ഒമ്പതും വരെയും പ്രവേശനമുണ്ടാവും. ദിവസേനെ രാത്രിയില്‍ വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തുന്നുണ്ട്. സിനിമാ താരം ഹരിശ്രീ അശോകന്‍ ഇന്ന് വൈകീട്ട് അഞ്ചിന് മേളയില്‍ മുഖ്യാതിഥിയായെത്തും. ദിവസേനെ നറുക്കെടുപ്പും മറ്റു മത്സര പരിപാടികളും നടത്തുന്നുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേക കലാമത്സരങ്ങളും മേളയുടെ ഭാഗമായി നടത്തും. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് സിനിമാ താരങ്ങളോടൊപ്പം ഡിന്നര്‍ കഴിക്കാനുള്ള അവസരവുമുണ്ടാവും.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില് സുരക്ഷ ഉറപ്പാക്കാന് സര്ക്കാര് ഇടപെടണം; കേരളാ പത്രപ്രവര്ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില് സുരക്ഷ ഉറപ്പാക്കാന് സര്ക്കാര് ഇടപെടണമെന്നു കേരളാ പത്രപ്രവര്ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന് ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




