മകളുടെ കയ്യില്‍ കഞ്ചാവ് വില്‍പനക്ക് കൊടുത്തയച്ച പിതാവ് റിമാന്‍ഡില്‍

അരീക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈവശം കഞ്ചാവ് വില്‍പനയ്ക്ക് കൊടുത്തുവിട്ട സംഭവത്തിലെ പ്രതിയായ പിതാവ് റിമാന്‍ഡില്‍. സംഭവത്തെ തുടര്‍ന്ന് പ്രതി ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം ഹൈക്കോടതിയിലും ജാമ്യം തള്ളിയതിനെ തുടര്‍ന്ന് പ്രതി വടകരയിലെ എന്‍.ഡി.പി.എസ് കോടതിയില്‍ കിഴങ്ങുകയായിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
അരിക്കോട് മേഖലയിലെ പ്രാധാന കഞ്ചാവ് വില്‍പനക്കാരായ ബഷിര്‍ ,അസ്സിസ് , സമജ് എന്നിവര്‍ ജയിലിലാണ്. മൂവരും ഉറങ്ങാട്ടിരി കല്ലറിട്ടക്കല്‍ സ്വദേശികളാണ്. കച്ചവടത്തില്‍ പങ്കാളികളുമാണ്: ബഷീറിന്റെയും, അസ്സിന്റെയും കഞ്ചാവ് വിദ്യാര്‍ത്ഥികള്‍ക്കും, യുവാക്കള്‍ക്കും എത്തിച്ചു കൊടുത്തിരുന്നത് സമജ് ആണെന്നും പോലീസിന് വിവരം ലഭിച്ചു.

 

Sharing is caring!