ഇ.കെ.നായനാര്‍ സ്മാരകത്തിനായി മലപ്പുറത്ത് ഫണ്ട് പിരിവ്

ഇ.കെ.നായനാര്‍ സ്മാരകത്തിനായി  മലപ്പുറത്ത് ഫണ്ട് പിരിവ്

മലപ്പുറം: കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തിലും സംസ്ഥാനത്തിന്റെ വികസനത്തിലും മഹത്തായ സംഭാവനകള്‍ നല്‍കിയ ഇ.കെ.നായനാരുടെ സ്മരണയ്ക്കായി കണ്ണൂര്‍ പട്ടണത്തില്‍ നിര്‍മ്മിക്കുന്ന സ്മാരക അക്കാദമി മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഇ കെ നായനാര്‍ സ്മാരക അക്കാദമി ഫണ്ട് പ്രവര്‍ത്തനത്തിന്റെ ഭാഗമായി മലപ്പുറം കോട്ടപ്പടി ലോക്കല്‍കമ്മിറ്റിയുടെ കീഴില്‍ ഹുണ്ടിക പിരിവു കോട്ടപ്പടി ടൌണില്‍ നടന്നു. ഫണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ് ഇഎന്‍ മോഹന്‍ദാസ് നേതൃത്വം നല്‍കി. സിപിഐഎം മലപ്പുറം ഏരിയ സെക്രട്ടറി കെ മജുനു, ഏരിയ കമ്മിറ്റി അംഗം കെപി ഫൈസല്‍,ലോക്കല്‍കമ്മിറ്റി സെക്രട്ടറി കെപി ചന്ദ്രന്‍ എന്നിവരും ഫണ്ട് പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു.

Sharing is caring!