ഗോകുലം എഫ്‌സിക്ക് ഐലീഗ് പ്രവേശനമില്ല

ന്യൂദല്‍ഹി: ഐ ലീഗ് പ്രവേശനത്തിനായി ഗോകുലം എഫ്‌സിയടക്കം മൂന്ന് ടീമുകള്‍ സമര്‍പ്പിച്ച അപേക്ഷ ഇന്ന് ചേര്‍ന്ന ഐ ലീഗ് കമ്മിറ്റി തള്ളി. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്ന കാരണത്തിലാണ് അപേക്ഷ നിരസിച്ചത്.
ഗോകുലം എഫ് സി കൂടാതെ ബംഗളൂരുവില്‍ നിന്നുള്ള ഓസോണ്‍ എഫ്.സി, രാജസ്ഥാനിലെ ക്രൗണ്‍ സ്‌പോര്‍ട്‌സ് എന്നീ ക്ലബ്ബുകളാണ് അപേക്ഷ നല്‍കിയിരുന്നത്. ഗോകുലം എഫ്‌സി ഐ ലീഗില്‍ കളിക്കുമെന്നത് ഏറെ പ്രതീക്ഷയോടെയാണ് കായിക സ്‌നേഹികള്‍ കണ്ടിരുന്നത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയമാണ് ഹോം ഗ്രൗണ്ടാക്കാന്‍ നിശ്ചയിച്ചിരുന്നത്.
പുതിയ ഐ ലീഗ് ക്ലബ്ബുകളെ കണ്ടെത്തുന്നതിനായി വീണ്ടും അപേക്ഷ ക്ഷണിക്കാനും ഐ ലീഗ് തീരുമാനിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണെങ്കില്‍ ഗോകുലത്തിന് വീണ്ടും അപേക്ഷ നല്‍കാനാവും. വിവ കേരളക്ക് ശേഷം ഐ ലീഗില്‍ കേരളത്തില്‍ നിന്നും ടീമുണ്ടായിരുന്നില്ല. സംസ്ഥാനത്ത് നിന്നൊരു ടീം വരുന്നതില്‍ ഐ ലീഗ് കമ്മിറിക്കും താത്പര്യമുണ്ട്. അടുത്ത ബിഡില്‍ ഗോകുലത്തിന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കായികപ്രേമികള്‍
RECENT NEWS

ലീഗിനെ ക്ഷണിക്കാന്‍ ബി.ജെ.പി വളര്‍ന്നിട്ടില്ല: പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്ലിംലീഗിനെ എന്‍.ഡി.എയിലേക്ക് ക്ഷണിച്ച ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന് മറുപടിയുമായി മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുസ്ലിംലീഗിനെ ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി വളര്‍ന്നിട്ടില്ലെന്നും അതിന് വച്ച വെള്ളം [...]