പരപ്പനങ്ങാടി സ്വദേശി സൗദിയില് വാഹനാപകടത്തില് മരിച്ചു
പരപ്പനങ്ങാടി: പരപ്പനങ്ങാടി സ്വദേശി സൗദിയില് വാഹനാപകടത്തില് മരിച്ചു. അറ്റത്തങ്ങാടിയിലെ ചാളക്കപറമ്പില് സൈതലവിയുടെ മകന് സിറാജുദ്ധീന് (29) ആണ് സൗദിയിലെ അബഹയില് വാഹനാപകടത്തില് മരിച്ചത്. സുഹൃത്തുക്കളുമായി സഞ്ചരിക്കവയെ കാര് പോസ്റ്റിലിടിച്ചാണ് അപകടം. മാതാവ്:സുബൈദ. ഭാര്യ: നസ്രിയ. മകന്: മുഹമ്മദ് സൈന്. സഹോദരങ്ങള്: നിസാര്, അക്ബര്, ആഷിഖ്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.
RECENT NEWS
ഒരു വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു
കോട്ടക്കൽ: എടരിക്കോട് പാലച്ചിറമാട് പിഞ്ചുകുഞ്ഞിനെ ബാത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടിൽ നൗഫലിന്റെ മകൾ ഹൈറ മറിയം ആണ് മരിച്ചത്. ഒരു വയസ്സും ഒരു മാസവും പ്രായമുള്ള കുട്ടിയാണ്. പുറത്തെ [...]