മുടിക്കോട്  പള്ളി ആരാധനക്കായി  തുറന്ന് കൊടുക്കണം: സമസ്ത

മുടിക്കോട്  പള്ളി ആരാധനക്കായി  തുറന്ന് കൊടുക്കണം: സമസ്ത

മലപ്പുറം:  ഇമാമിനെ വെട്ടിപരിക്കേല്‍പിച്ച സംഭവത്തെ തുടര്‍ന്നു അടച്ചിട്ട മുടിക്കോട് പള്ളി ആരാധനക്കായി തുറന്നുകൊടുക്കണമെന്നു സമസ്ത മലപ്പുറം ജില്ല മുശാവറ യോഗം ആവശ്യപ്പെട്ടു.വഖഫ് ബോര്‍ഡ് ഇടപെട്ട് തെരഞ്ഞെുടുപ്പ് നടത്തുകയും മഹല്ലിലെ  ഭൂരിപക്ഷം ജനങ്ങളും സമസ്തയെ അംഗീകരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്ക് കീഴില്‍ ശരിയായ രീതിയില്‍ ദീനീ പ്രവര്‍ത്തനം തുടരുന്നതിനിടെയാണ് മിഹ്‌റാബില്‍ വെച്ചു ഇമാമിനെയും  നിസ്‌കാരത്തില്‍ പങ്കെടുക്കാനെത്തിയവരേയും  ആക്രമിച്ചത്.ആക്രമികളെ മുഴുവന്‍ അറസ്റ്റ് ചെയ്യാത്തതും  പള്ളി പൂട്ടിക്കാന്‍ കൂട്ടുനില്‍ക്കുന്നതും പ്രതിഷേധാര്‍ഹമാണ്. തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിക്ക് മസ്ജിദ് തുറന്നുകൊടുത്ത് ആരാധനാകാര്യങ്ങള്‍ക്ക് സൗകര്യമൊരുക്കാന്‍ അധികൃതര്‍ തയാറാകണം. സംഭവത്തില്‍ ജനാധിപത്യപരവും നിയമപരമായ നടപടികള്‍ നടത്തും.

മലപ്പുറം സുന്നീ മഹലില്‍ ചേര്‍ന്ന ജില്ലാ മുശാവറ യോഗം അന്തരിച്ച കെ.മമ്മത് ഫൈസിക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തി. ഈ അ്ധ്യയന വര്‍ഷം തുടങ്ങിയ  മുഅല്ലിം ദഅവാ കോഴ്‌സ് പഠിതാക്കള്‍ക്ക് ഏകദിന ദില്‍പശാല നടത്തും.  നവംബര്‍ 25 മുതല്‍ 28 വരേ സെന്റുകളില്‍  അര്‍ദ്ധ വാര്‍ഷിക പരീക്ഷ നടത്തും.  മുഹറംആദ്യ  വള്ളിയാഴ്ചയായ സപ്റ്റംബര്‍ 22ന് സമസ്ത ജില്ലാ കമ്മിറ്റിയുടെ കീഴില്‍ നടന്നു വരുന്ന ക്ഷേമനിധിയിലേക്കുള്ള ഫണ്ട് ശേഖരണം നടത്തും.

യോഗത്തില്‍ കേന്ദ്ര മുശാവറ മെമ്പര്‍ ഒ.  കുട്ടി മുസ്‌ലിയാര്‍ അമ്പലക്കടവ്  അധ്യക്ഷനായി. ജന.സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. എ. മരക്കാര്‍ മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, ഒ.ടി മൂസ മുസ്‌ലിയാര്‍, മുടിക്കോട് മുഹമ്മദ് മുസ്‌ലിയാര്‍, കെ.എ റഹ്മാന്‍ ഫൈസി, ഇ.കെ കുഞ്ഞമ്മദ് മുസ്‌ലിയാര്‍ കാട്ടുമുണ്ട,അസ്ഗറലി ഫൈസി പട്ടിക്കാട്, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുല്‍ഹകീം ഫൈസി ആദൃശ്ശേരി,  അബ്ദുലത്തീഫ് ഫൈസി പാതിരമണ്ണ,  പി.വി മുഹമ്മദ് മൗലവി, അബ്ദുല്‍ഖാദര്‍ ഫൈസി കുന്നംപുറം, പി.എം മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ വെളിമുക്ക്, പി. സെയ്താലി മുസ്‌ലിയാര്‍, എം. സുലൈമാന്‍ ഫൈസി, മുഹമ്മദലി ദാരിമി കരേക്കാട്, ഉസ്മാന്‍ ഫൈസി ഏറിയാട്, അബ്ദുല്‍ഹകീം ഫൈസി കാളാട്, അബ്ദുറസാഖ് ഫൈസി, അബൂബക്കര്‍ ഫൈസി തിരൂര്‍ക്കാട്, മുഹമ്മദ്കുട്ടി ദാരിമി കോടങ്ങാട്, കെ.ടി മൊയ്തീന്‍ ഫൈസി തുവ്വൂര്‍, ഇ.പി അഹ്മദ്കുട്ടി മുസ്‌ലിയാര്‍ അരിമ്പ്ര, സുലൈമാന്‍ ലത്വീഫി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, അബ്ദുല്‍ബാരി മന്നാനി പ്രസംഗിച്ചു. വര്‍ക്കിംഗ് സെക്രട്ടറി പുത്തനഴി മൊയ്തീന്‍ ഫൈസി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Sharing is caring!