സംസ്ഥാന സര്‍ക്കാരും, ആര് എസ് എസും ഭായി-ഭായി: കെ പി എ മജീദ്
മലപ്പുറം: സംസ്ഥാന സര്‍ക്കാരും സംഘപരിവാറും തമ്മില്‍ ഒത്തുകളി നടക്കുന്നുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി മോയിന്‍കുട്ടി താമരശ്ശേരി കോരങ്ങാട്ട് ലീഗിന്റെ കൊടിമരത്തില്‍ ദേശീയപതാക ഉയര്‍ത്തിയതിന് പോലീസ് കേസെടുത്തതിനെ വിമര്‍ശിച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് ഈ പരാമര്‍ശം നടത്തിയത്. ലീഗ് നേതാവിനെതിരെ കേസെടുത്ത പോലീസ് മറ്റു പലരും ദേശീയപതാകയെ അവഹേളിച്ചത് കണ്ടില്ലെന്ന് നടിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഓരോ പാര്‍ട്ടിയുടേയും കൊടിമരത്തില്‍ ദേശീയ പതാക സ്വാതന്ത്ര്യ ദിനത്തില്‍ ഉയര്‍ത്തുന്നത് സാധാരണമാണ്. ഈ സ്വാതന്ത്ര്യ ദിനത്തിലും സമാനമായ സംഭവങ്ങള്‍ പല പാര്‍ട്ടി ഓഫിസുകളിലും അരങ്ങേറിയിരുന്നു. എന്നാല്‍ അവിടെയൊന്നും നടപടിയെടുക്കാത്ത പോലീസ് താമരശ്ശേരിയിലെ ഈ സംഭവത്തില്‍ മൂന്നു മണിക്കൂറിനകമാണ് കേസ് റജിസ്റ്റര്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
സംഘപരിവാറിനെ പ്രീതിപ്പെടുത്താനുള്ള എല്‍ ഡി എഫ് സര്‍ക്കാരിന്റെ മൃദുസമീപനമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഇതിനുള്ള മറ്റൊരു ഉദാഹരമാണ് ആര് എസ് എസ് നേതാവ് മോഹന്‍ഭാഗവത് പാലക്കാട് സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയപ്പോഴും, ചേര്‍ത്തല റയില്‍വേ സ്റ്റേഷനില്‍ ദേശീയപതാകയ്ക്ക് മുകളില്‍ താമര കെട്ടി സ്റ്റേഷന് മാസ്റ്റര്‍ പതാക ഉയര്‍ത്തിയപ്പോഴും പോലീസ് പുലര്‍ത്തിയ മൗനം.
RECENT NEWS
മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബർ 25-26ന്
മലപ്പുറം: മഅ്ദിന്‍ കുല്ലിയ ഓഫ് ഇസ്ലാമിക് സയന്‍സ് സ്റ്റുഡന്‍സ് യൂണിയന് മിസ്ബാഹുല്‍ ഹുദയുടെ കീഴില്‍ സംഘടിപ്പിക്കുന്ന മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബര്‍ 25, 26 തീയതികളില്‍ മലപ്പുറം മഅദിന്‍ ക്യാമ്പസില്‍ നടക്കും. കേരളത്തിലെ പ്രമുഖരായ [...]