തനിക്കെതിരെ പരാതി നല്കിയത് ആര്യാടന് മുഹമ്മദിന്റെ ബിനാമിയെന്ന് അന്വര്

തിരുവനന്തപുരം: തനിക്കെതിരായ പരാതിക്ക് പിന്നില് കോണ്ഗ്രസ് നേതാവ് ആര്യാടന് മുഹമ്മദിന്റെ ബിനാമിയാണെന്ന് പി.വി അന്വര് എം.എല്.എ. ആര്യാടന് ഷൗക്കത്തിനെ തോല്പ്പിച്ച് നിയമസഭയില് എത്തിയത് മുതല് തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണ്. പാര്ക്കിനെതിരെ പ്രദേശവാസികള് പരാതിപ്പെട്ടാല് അടച്ചുപൂട്ടും. ഒരു നിയമവിരുദ്ധ പ്രവര്ത്തനവും നടത്തുന്നില്ലെന്നും അദ്ദേഹം നിയമസഭയില് പറഞ്ഞു.
2015 ലാണ് കൂടരഞ്ഞി പഞ്ചായത്തില് പാര്ക്കിന് അപേക്ഷ നല്കുന്നത്. അപേക്ഷ നല്കിയ സമയത്തും ഇപ്പോഴും പഞ്ചായത്ത് ഭരിക്കുന്നത് യു.ഡി.എഫ് ആണ്. സ്വാധീനം ഉപയോഗിച്ചല്ല നിയമപരമായാണ് അനുമതി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
1950 മുതല് കുടിയേറ്റ കര്ഷകരുള്ള സ്ഥലമാണ് കക്കാടംപൊയില്. കൃഷി നശിച്ചതിനാല് 2000 ശേഷം 400 കുടുംബങ്ങള് ഇവിടെ നിന്നും ഒഴിഞ്ഞുപോയിട്ടുണ്ട്. പ്രദേശവാസികളുടെ അഭ്യര്ഥന മാനിച്ചാണ് താന് അവിടെ ടൂറിസം വില്ലേജ് സ്ഥാപിക്കുന്നത്. പാര്ക്കുമായി ബന്ധപ്പെട്ട് നൂറ്കണക്കിന് ആളുകള് തൊഴില് നല്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ പാര്ക്ക് സന്ദര്ശിക്കാന് പ്രതിപക്ഷ എംഎല്എ മാരെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]