പണിമുടക്ക്; മലപ്പുറത്ത് സ്വകാര്യ ബസുകളുടെ സര്‍വീസ് കുറവ്

പണിമുടക്ക്; മലപ്പുറത്ത് സ്വകാര്യ  ബസുകളുടെ സര്‍വീസ് കുറവ്

മലപ്പുറം: പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം മലപ്പുറം ജില്ലയെയും ബാധിച്ചു. പല മേഖലകളിലേക്കും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. ഇതുകാരണം യാത്രക്കാര്‍ ബുദ്ധിമുട്ടി. കോഴിക്കോട്-പാലക്കാട് റൂട്ടില്‍ രാവിലെ ചില സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. മഞ്ചേരി-തിരൂര്‍, മഞ്ചേരി-പരപ്പനങ്ങാടി റൂട്ടില്‍ സര്‍വീസുകള്‍ കാണപ്പെട്ടില്ല. അതേസമയം ഉള്‍പ്രദേശങ്ങളില്‍ മിനി ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. സ്വകാര്യബസുകളുടെ കുറവുകാരണം കെഎസ്ആര്‍ടിസിയില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. സ്വകാര്യ ബസ് പണിമുടക്ക് കാരണം വിദ്യാര്‍ഥികളും സ്ത്രീകളുമാണ് ഏറെ പ്രയാസപ്പെട്ടത്.

Sharing is caring!