സിനിമാതാരം വിനയ് ഫോര്‍ട്ട് ഇന്ന് കോട്ടക്കുന്നില്‍

മലപ്പുറം: പ്രേമം സിനിമയിലെ വിമല്‍ സാറിലൂടെ പ്രേക്ഷക പ്രശംസ നേടിയ വിനയ് ഫോര്‍ട് ഇന്ന് കോട്ടക്കുന്നില്‍ എത്തുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്യുന്നതിനായാണ് താരം കോട്ടക്കുന്നില്‍ എത്തുന്നത്. വൈകീട്ട് അഞ്ചിനാണ് ഉദ്ഘാടനം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ, ജനപ്രതിനിധികള്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. പരിപാടിയുടെ ഭാഗമായി മതസൗഹാര്‍ദ സന്ദേശവും നല്‍കും. കണ്ണൂര്‍ സീനത്തിന്റെ നേതൃത്വത്തില്‍ ഗാനമേളയും ഇന്നുണ്ട്.
മലപ്പുറം ആദ്യമായാണ് വിപുലമായൊരു ഭക്ഷ്യമേളയ്ക്ക് ഒരുങ്ങുന്നത്. അത്യാധുനിക രീതിയിലുള്ള പന്തലാണ് മേളയ്ക്കായി തയ്യാറാക്കിയിട്ടുള്ളത്. വിശാലമായ ഭക്ഷണ ഹാളും സ്റ്റാളുകളും ഒരുങ്ങി കഴിഞ്ഞിട്ടുണ്ട്.
സംസ്ഥാനത്തെ 14 ജില്ലകളുടെയും തനത് രുചികള്‍ അറിയാന്‍ മേളയില്‍ സൗകര്യമുണ്ടാവും. ഓരോ ജില്ലയിലെയും പ്രശസ്തരായ പാചകവിദഗ്ദരാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ഇതോടൊപ്പം മറ്റു വിഭവങ്ങളും മേളയില്‍ ലഭിക്കും. മലബാറിന്റെ തനത് പലഹാരങ്ങളും വിഭവങ്ങളും പരിചയപ്പെടുത്താന്‍ പ്രത്യേക കൗണ്ടറും സജ്ജമാക്കിയിട്ടുണ്ട്. മേളയിലെത്തുന്നവര്‍ക്ക് തനത് വിഭവങ്ങളുടെ പാചക രീതി അറിയാനുള്ള സംവിധാനവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.
ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി ഒമ്പത് വരെയും മറ്റ് ദിവസങ്ങളില്‍ വൈകീട്ട് മൂന്ന് മുതല്‍ ഒമ്പതും വരെയും പ്രവേശനമുണ്ടാവും. ദിവസേനെ രാത്രിയില്‍ വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തുന്നുണ്ട്. ഓരോ ദിവസങ്ങളിലും സിനിമാ സാംസ്കാരിക രംഗത്തുള്ളവര്‍ സ്റ്റാള്‍ സന്ദര്‍ശിക്കും. ഓഗസ്റ്റ് 19ന് വൈകീട്ട് അഞ്ചിന് ഹരിശ്രീ അശോകനും 20ന് വൈകീട്ട് അഞ്ചിന് അബൂസലീമും മുഖ്യാതിഥിയായി പങ്കെടുക്കും.
RECENT NEWS

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് പോത്തുക്കല്ല് പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തി. ചീത്ത്ക്കല്ല്, കുന്നുമ്മൽ, പറയനങ്ങടി, പള്ളിപ്പടി, കുട്ടംകുളം, മച്ചിക്കൈ, ആലിൻചുവട്, കൊട്ടുപ്പാറ, [...]