രുചിയുടെ ഉത്സവത്തിന് പന്തലൊരുങ്ങി

രുചിയുടെ ഉത്സവത്തിന് പന്തലൊരുങ്ങി

 

മലപ്പുറം: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യമേളയ്ക്ക് കോട്ടക്കുന്നില്‍ പന്തലൊരുങ്ങി. അത്യാധുനിക രീതിയിലാണ പന്തല്‍ സജ്ജീകരിച്ചിട്ടുള്ളത്. വിശാലമായ ഭക്ഷണ ഹാളും കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.

കേരളത്തില്‍ ആദ്യമായാണ് ഇത്രയും വിപുലമായൊരു ഭക്ഷ്യമേള നടക്കുന്നത്. 14 ജില്ലകളിലെയും തനത് ഭക്ഷ്യവിഭവം ലഭിക്കുമെന്നത് കോട്ടക്കുന്നതാണ് കോട്ടക്കുന്നില്‍ നടക്കുന്ന ഭക്ഷ്യമേളയുടെ പ്രത്യേകത. മേളയുടെ ഉദ്ഘാടനം നാളെ വൈകീട്ട് സിനിമാ താരം വിനയ് ഫോര്‍ട്ട് നിര്‍വഹിക്കും. ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഉദ്ഘാടന ചടങ്ങിലണ്ടാവും.

ഓരോ ജില്ലയിലെയും പ്രശസ്തരായ പാചകവിദഗ്ദരാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ഇതോടൊപ്പം മറ്റു വിഭവങ്ങളും മേളയില്‍ ലഭിക്കും. മലബാറിന്റെ തനത് പലഹാരങ്ങളും വിഭവങ്ങളും പരിചയപ്പെടുത്താന്‍ പ്രത്യേക കൗണ്ടറും സജ്ജമാക്കിയിട്ടുണ്ട്. മേളയിലെത്തുന്നവര്‍ക്ക് തനത് വിഭവങ്ങളുടെ പാചക രീതി അറിയാനുള്ള സംവിധാനവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.

ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി ഒമ്പത് വരെയും മറ്റ് ദിവസങ്ങളില്‍ വൈകീട്ട് മൂന്ന് മുതല്‍ ഒമ്പതും വരെയും പ്രവേശനമുണ്ടാവും. ദിവസേനെ രാത്രിയില്‍ വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തുന്നുണ്ട്. ഓരോ ദിവസങ്ങളിലും സിനിമാ സാംസ്‌കാരിക രംഗത്തുള്ളവര്‍ സ്റ്റാള്‍ സന്ദര്‍ശിക്കും. 19ന് വൈകീട്ട് അഞ്ചിന് ഹരിശ്രീ അശോകനും 20ന് വൈകീട്ട് അഞ്ചിന് അബൂസലീമും മുഖ്യാതിഥിയായി പങ്കെടുക്കും.

 

Sharing is caring!