ഇ ടി മുഹമ്മദ് ബഷീറിനെ അഭിനന്ദിച്ച് അബ്ദുല് നാസര് മഅ്ദനി

കരുനാഗപ്പള്ളി: മുസ്ലിം ലീഗ് ദേശീയ ഓര്ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറിന്റെ ദളിത്-ന്യൂനപക്ഷ വികസന പ്രവര്ത്തനങ്ങള്ക്ക് പി ഡി പി നേതാവ് അബ്ദുല് നാസര് മഅ്ദനിയുടെ അഭിനന്ദനം. അന്വാര്ശേരിയിലെ വസതിയിലെത്തി മഅ്ദനിയെ സന്ദര്ശിക്കുന്നതിനിടെയാണ് അദ്ദേഹം ഇ ടിയുടെ പ്രവര്ത്തനങ്ങളിലുള്ള സന്തോഷം പ്രകടിപ്പിച്ചത്.
നേരത്തെ ലോക്സഭയില് മഅ്ദനിയുടെ മോചനത്തിനു വേണ്ടി ഇ ടി മുഹമ്മദ് ബഷീര് ശബ്ദമുയര്ത്തിയിരുന്നു. മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അനുമതിയോടെയാണ് മഅ്ദനി കര്ണാടകയിലെ ജയിലില് നിന്ന് നാട്ടിലെത്തിയത്. മകന്റെ വിവാഹത്തിനു ശേഷം ജാമ്യകാലാവധി തീരും വരെ വീട്ടില് വിശ്രമിക്കുകയാണ് അദ്ദേഹം.
മഅ്ദനിയുടെ ആരോഗ്യനില പഴയതിലും മോശമായി വരികയാണെന്ന് ഇ ടി മുഹമ്മദ് ബഷീര് എം പി പറഞ്ഞു. അദ്ദേഹത്തിന് നീതി കിട്ടുന്നതിനുള്ള ശ്രമങ്ങള് തുടരുമെന്നും ഇ ടി മുഹമ്മദ് ബഷീര് പറഞ്ഞു. മുസ്ലിം ലീഗ് കൊല്ലം ജില്ലാ പ്രസിഡന്റ് അന്സാറുദീനൊപ്പമാണ് അദ്ദേഹം മഅ്ദനിയുടെ വസതിയിലെത്തിയത്.
നേരത്തെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളും മഅ്ദനിയെ വീട്ടിലെത്തി കണ്ടിരുന്നു.
RECENT NEWS

കരിപ്പൂരിൽ ശരീരത്തിലൊളിപ്പിച്ച് 1.40 കോടി രൂപയുടെ സ്വർണ കടത്ത്, പ്രതിഫലമായി ഉംറ തീർഥാടനത്തിന്റെ ചെലവും
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ കടത്തിന് കുറവില്ല. മലദ്വാരത്തിലും, കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലുമായി കടത്താൻ ശ്രമിച്ച 2.25 കിലോഗ്രാമോളം സ്വർണമാണ് മൂന്ന് വ്യത്യസ്ത യാത്രക്കാരിൽ നിന്നുമായി കോഴിക്കോട് എയർ കസ്റ്റംസ് [...]