പാണ്ടിക്കാട് ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു

പാണ്ടിക്കാട് ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു

പാണ്ടിക്കാട്: കുമരംപുത്തൂര്‍ പാണ്ടിക്കാട് സംസ്ഥാന പാതിയിലെ കിഴക്കേപാണ്ടിക്കാടാണ് അപകടം നടന്നത്. പാണ്ടിക്കാട് ഭാഗത്തുനിന്നും മേലാറ്റൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് ബൈക്ക് അപകടത്തില്‍പ്പെട്ടത്.

പൂളമണ്ണ മരുതക്കോട് സ്വദേശികളായ കണക്കന്‍തൊടിക സലാമിന്റെ മകന്‍ മിന്‍ഹാജ്(28) മഠത്തില്‍ മുഹമ്മദിന്റെ മകന്‍ സിനാനുമാണ്(26) മരിച്ചത്. മൂന്നുപേരാണ് ബൈക്കില്‍ സഞ്ചരിച്ചിരുന്നത്. മിന്‍ഹാജും സിനാനും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കൊളപ്പറമ്പ് സ്വദേശിയായ സുഹൃത്തിനെ ഗുരുതരമായ പരിക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയിലെ ഗതാഗതം തടസപ്പെട്ടു. ഇന്ന് വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ അപകടം.

 

Sharing is caring!