ചലനശേഷി ഇല്ലാത്ത വിദ്യാര്ഥിക്ക് വീല്ചെയര് സമ്മാനിച്ച് പി കെ ബഷീര് എം എല് എ
അരിക്കോട്: ചലന ശേഷി നഷ്ടപ്പെട്ട വിദ്യാര്ഥിക്ക് വീല്ചെയറുമായി പി കെ ബഷീര് എം എല് എ. സ്വന്തം പോക്കറ്റില് നിന്ന് പണമെടുത്താണ് എം എല് എ അരീക്കോട് മുണ്ടമ്പ്ര സ്കൂളിലെ വിദ്യാര്ഥിക്ക് വീല്ചെയര് വാങ്ങി നല്കിയത്.
അരീക്കോട് പഞ്ചായത്തിലെ മുണ്ടമ്പ്ര യു പി സ്കൂളില് എം എല് എ ഫണ്ടുപയോഗിച്ച് നിര്മിക്കുന്ന കെട്ടിടത്തിന് തറക്കല്ലിടാന് പോയപ്പോഴാണ് ഷഹബാസ് എന്ന ആറാം ക്ലാസ് വിദ്യാര്ഥിയുടെ ബുദ്ധിമുട്ട് എം എല് എ നേരിട്ട് മനസിലാക്കിയത്. എം എല് എയോട് സംസാരിച്ച ഷഹബാസ് താന് നേരിടുന്ന വെല്ലുവിളികള് അദ്ദേഹത്തോട് വെളിപ്പെടുത്തി. ഇത് മനസിലാക്കിയ പി കെ ബഷീര് ഷഹബാസിന് വീല്ചെയര് വാങ്ങി നല്കാമെന്ന് അറിയിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ദിവസം സ്കൂള് കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയില് വെച്ചാണ് ഷഹബാസിന് വീല്ചെയയര് സമ്മാനിച്ചത്. സര്ക്കാര് പദ്ധദികളില് നിന്നുള്ള ഫണ്ടോ, മറ്റ് വ്യക്തികളുടെ സാഹായമോ സ്വീകരിക്കാതെ എം എല് എ സ്വന്തം കയ്യിലെ പണമെടുത്താണ് ഷഹബാസിനെ സഹായിച്ചത്. വീല്ചെയര് ലഭിച്ച നിമിഷത്തില് ഷഹബാസിന്റെ മുഖത്ത് വിരിഞ്ഞ ചിരിയാണ് മറ്റേതൊരു പ്രവര്ത്തിയേക്കാളും സന്തോഷം നല്കിയതെന്നും അദ്ദേഹം പറയുന്നു.
ഇത് സംബന്ധിച്ച് അദ്ദേഹം നല്കിയ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്ണരൂപം
അരീക്കോട് പഞ്ചായത്തിലെ മുണ്ടമ്പ്ര യു പി സ്കൂളില് എം എല് എുടെ ഫണ്ട് ഉപയോഗിച്ച് പണിയുന്ന കെട്ടിടത്തിന് തറക്കല്ലിടാനാണ് ഒരു വര്ഷം മുമ്പ് ഞാനവിടെ എത്തുന്നത്. അന്നാണ് ഷഹബാസ് എന്ന ആറാം ക്ലാസുകാരനെ ആദ്യമായി കാണുന്നതും. ചലനശേഷി കുറവായ ഷഹബാസ് അവന് നേരിടുന്ന ബുദ്ധിമുട്ടുകള് ഓരോന്നായി എന്നോട് പങ്കുവെച്ചു.
നമ്മുടെ നാട്ടില് ശാരീരിക വൈകല്യങ്ങള് നേരിടുന്നവരുടെ ബുദ്ധിമുട്ടുകള് പലപ്പോഴായി നാം കാണാറുണ്ട്. പക്ഷേ പ്രതികരിക്കുന്നത് കുറവാണ്. പക്ഷേ ഷഹബാസിന്റെ കാര്യത്തില് അവന്റെ വിഷമങ്ങള് കേട്ട് വെറുതെ പോകാന് തോന്നിയില്ല.
കുറച്ചു വൈകിയെങ്കിലും കഴിഞ്ഞ ദിവസം ഷഹബാസിന് ഒരു വീല്ചെയര് സമ്മാനിക്കാനായി. എം എല് എ ഫണ്ടിനും, സ്വകാര്യ വ്യക്തികളുടെ സാഹയത്തിനുമൊന്നും കൈ നീട്ടാന് തോന്നിയില്ല. അതുകൊണ്ട് തന്നെ അതിനുള്ള പണം ചോദിച്ച് ആരെയും ബുദ്ധിമുട്ടിക്കാതെ ആ കര്തവ്യവും ഞാന് തന്നെ ഏറ്റെടുത്തു. മറ്റേതൊരു ജോലി ചെയ്താലും ലഭിക്കാത്ത സന്തോഷം ഈ വീല്ചെയര് സമ്മാനിച്ച ദിവസം അവന്റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയില് നിന്ന് എനിക്ക് ലഭിച്ചു.
അരീക്കോട് പഞ്ചായത്തിലെ മുണ്ടമ്പ്ര യു പി സ്കൂളില് എം എല് എ യുടെ ഫണ്ട് ഉപയോഗിച്ച് പണിയുന്ന കെട്ടിടത്തിന്…
P K Basheer ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಆಗಸ್ಟ್ 17, 2017
RECENT NEWS
രണ്ടാഴ്ച്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാമത്തെ മരണം
നിലമ്പൂർ: ആനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ മരണം. എടക്കര ഉച്ചക്കുളം നഗർ സ്വദേശിനി സരോജിനി (50) ബുധനാഴ്ച രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സരോജിനിയും, അവരുടെ ഭർത്താവും മറ്റ് അംഗങ്ങളും ആടുകളെ മേയ്ക്കാൻ [...]