ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് മലപ്പുറം നഗരസഭയുടെ അനുമതി

ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് മലപ്പുറം നഗരസഭയുടെ അനുമതി

മലപ്പുറം: കാരാത്തോട് നിര്‍മിക്കുന്ന ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് മലപ്പുറം നഗരസഭ അനുമതിപത്രം നല്‍കി. കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് അനുമതിപത്രം നല്‍കാന്‍ തീരുമാനിച്ചത്. കാരത്തോടുള്ള റവന്യൂ ഭൂമിയിലാണ് സ്‌റ്റേഡിയം നിര്‍മിക്കുന്നത്.

43.43 കോടി ചെലവിലാണ് സ്‌റ്റേഡിയം നിര്‍മിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. വിവിധ കായിക മത്സരങ്ങള്‍ നടത്താന്‍ സൗകര്യമുള്ള രീതിയിലാണ് സ്റ്റേഡിയം ക്രമീകരിച്ചിരിക്കുന്നത്.

മലപ്പുറത്തിന്റെ ലോകഫുട്‌ബോളിലേക്ക് ഉയര്‍ത്തിയ പി.മൊയ്തീന്‍കുട്ടിയുടെ നാമത്തിലാണ് സ്റ്റേഡിയം നിര്‍മിക്കുന്നതെന്ന് നാടിന് ഇരട്ടി സന്തോഷം നല്‍കുന്നു. നിലവില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയൊരു ഇന്‍ഡോര്‍ സ്‌റ്റേഡിയം മലപ്പുറത്തില്ല. പലപ്പോഴും കായിക മത്സരം നടത്താന്‍ ഇത് തടസ്സമാവാറുണ്ട്. പുതിയ സ്റ്റേഡിയം വരുന്നതോടെ ഇതിന് അന്ത്യമാവും

Sharing is caring!