പി വി അന്‍വര്‍ എം എല്‍ എയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി രംഗത്ത്‌

പി വി അന്‍വര്‍ എം എല്‍ എയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി രംഗത്ത്‌

തിരുവനന്തപുരം: അനുമതിയില്ലാതെ വാട്ടര്‍ തീം പാര്‍ക്ക് നടത്തുന്നുവെന്ന് ആരോപണം നേരിടുന്ന പി വി അന്‍വര്‍ എം എല്‍ എയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. അന്‍വറിന്റെ പാര്‍ക്ക് എല്ലാ അനുമതിയോടും കൂടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. ഇന്നാണ് പി വി അന്‍വര്‍ എം എല്‍ എയേയും, മന്ത്രി തോമസ് ചാണ്ടിയേയും ന്യായീകരിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ സംസാരിച്ചത്.

കെട്ടിട നിര്‍മാണ് ചട്ടമടക്കം എല്ലാ ചട്ടങ്ങളും പാലിച്ചാണ് അന്‍വറിന്റെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. ആവശ്യമായ എല്ലാ ലൈസന്‍സുകളും അദ്ദേഹം നേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. അതോടൊപ്പം തന്നെ മന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറിയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

എന്നാല്‍ പിന്നീട് സംസാരിച്ച വി ടി ബല്‍റാം എം എല്‍ എ മന്ത്രിയും, എം എല്‍ എയും നടത്തിയ അധികാര ദുര്‍വിനിയോഗം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.

അതിനിടെ പി വി അന്‍വര്‍ എം എല്‍ എയുടെ വാട്ടര്‍ തീം പാര്‍ക്ക് അടച്ചു പൂട്ടണമെന്ന് മാലിന്യ നിര്‍മാര്‍ജന ബോര്‍ഡ് ഉത്തരവിട്ടു. പാര്‍ക്കില്‍ മാലിന്യ നിര്‍മാര്‍ജനത്തിന് സൗകര്യം ഒരിക്കിയില്ലെന്ന കാരണം പറഞ്ഞാണ് നടപടി.

Sharing is caring!