എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് മത്സരങ്ങള്‍ക്ക് മറ്റെന്നാള്‍ മഞ്ചേരിയില്‍ തുടക്കം
മലപ്പുറം: ഇരുപത്തി നാലാമത് എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് മത്സരങ്ങള്‍ക്ക് മറ്റെന്നാള്‍ മഞ്ചേരിയില്‍ തുടക്കമാകും.സബ് ജൂനിയര്‍, ജൂനിയര്‍, ഹൈസ് സ്കൂള്‍, ഹയര്‍ സെക്കണ്ടറി, സീനിയര്‍, കാമ്പസ്, ജനറല്‍ വിഭാഗങ്ങളിലായി 2000 വിദ്യാര്‍ത്ഥി പ്രതിഭകളാണ് രണ്ട് ദിവസത്തെ മത്സരത്തില്‍ പങ്കെടുകുക. ജില്ലയിലെ 10 ഡിവിഷന് സാഹിത്യോത്സവുകളില്‍ പ്രതിഭാത്വം തെളിയിച്ചവരാണ് ജില്ലാ മത്സരത്തിനെത്തുന്നത്.
മറ്റെന്നാള്‍ രാവിലെ പത്തിന് മത്സരം ആരംഭിക്കും. കാലിഗ്രാഫി,പ്രൊജക്ട്,ദഫ്, അറബന, ഖവാലി, ഡിജിറ്റല്‍ ഡിസൈസിംഗ്, ഇന്‍ലന്‍ഡ് മാഗസിന്, ഡോക്യുമെന്ററി നിര്‍മ്മാണം, കഥ, കവിത, പ്രബന്ധം, ന്യൂസ് റൈറ്റിംഗ്, ട്രാന്സ്ലേഷന്, ക്വിസ്, പ്രസംഗം, പാട്ട്, ന്യൂസ് റീഡിംഗ് തുടങ്ങി 114 ഇനങ്ങളില്‍ 12 വേദികളിലാണ് മത്സരം നടക്കുക.
വൈകുന്നേരം അഞ്ചിന് കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ശരീഫ് നിസാമി പയ്യനാട് അദ്ധ്യക്ഷത വഹിക്കും. പ്രമുഖ സാഹിത്യകാരന് യു കെ കുമാരന് മുഖ്യാതിഥിയാവും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക് സന്ദേശ പ്രഭാഷണം നിര്‍വ്വഹിക്കും. സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി, എന്‍ എം സ്വാദിഖ് സഖാഫി തുടങ്ങിയവര്‍ സംബന്ധിക്കും.
ഞായര്‍ വൈകുന്നേരം നാലിന് നടക്കുന്ന സമാപന സംഗമം സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി ട്രോഫി വിതരണം നിര്‍വഹിക്കും.ഐ.പി ബി ഡയറക്ടര്‍ എം അബ്ദുല്‍ മജീദ് , കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹിമാന് ഫൈസി, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി അബ്ദു റഷീദ് നരിക്കോട് പ്രസംഗിക്കും. സാഹിത്യോത്സവിന്റെ ഭാഗമായി നാളെ വൈകുന്നേരം ഏഴിന് എസ് എസ് എഫ് സംസ്ഥാ പ്രസിഡന്റ് പി.എ മുഹമ്മദ് ഫാറുഖ് നഈമി അല്‍ ബുഖാരി സാഹിത്യോത്സവ് സ്നേഹ പ്രഭാഷണം നടത്തും.
ചുളളക്കാട് ഗവ: യു പി സ്കൂളിലെ നവീകരിച്ച ക്ലാസ് റൂം കൈമാറും. ജില്ലാ സാഹിത്യോത്സവ് പരിപാടികള്‍ക്ക് ഈ മാസം 12 ന് നടന്ന ഘോഷ യാത്രയോടെ തുടക്കമായിരുന്നു. മഞ്ചേരി ഉപജില്ല സ്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച രചനാ മത്സരങ്ങള്‍, ചരിത്ര സെമിനാര്‍, പ്രൊഫഷണല്‍ മീറ്റ്, ടീച്ചേഴ്സ് ഗാതറിംഗ്, കുടുംബ സംഗമങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ നടന്നു. സാഹിത്യോത്സവിനെത്തുന്നവരെ സ്വീകരിക്കാന്‍ 25000 ചതുരശ്ര അടിയില്‍ വിപുലമായ സൗകര്യങ്ങളാണ് മഞ്ചേരിയില്‍ ഒരുക്കിയിട്ടുള്ളത്. വാര്‍ത്താ സമ്മേളത്തില്‍ എസ് എസ് എഫ് ജില്ല പ്രസിഡന്റ് ശരീഫ് നിസാമി പയ്യനാട്, ജന. സെക്രട്ടറി കെപി ശമീര്‍ കുറുപ്പത്ത്, ഫിനാന്‍സ് സെക്രട്ടറി സിറാജുദ്ധീന് കിടങ്ങയം, പി ആര് ചെയര്മാന് എ എ റഹീം എന്നിവര്‍ പങ്കെടുത്തു.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]